സന്ദർശക വിസ ഫീസിളവ്: അവ്യക്തത നീങ്ങി
text_fieldsറിയാദ്: ഇന്ത്യ ഉൾപെടെ 20 രാജ്യങ്ങൾക്ക് സന്ദർശക വിസ ഫീസിൽ ഇളവ് വരുത്തിയത് സംബന്ധിച്ച അവ്യക്തത നീങ്ങി. രാജ്യങ്ങളുടെ പട്ടിക വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. മെയ് രണ്ടാം തിയതി മുതൽ ഇന്ത്യയിൽ നിന്ന് മൂന്ന് മാസത്തെ സന്ദർശക വിസയിൽ സൗദിയിലേക്ക് വരുന്നവർക്ക് 305 റിയാലാണ് ഫീസ് ഇൗടാക്കിയിരുന്നത്. അതേ സമയം ഫീസിളവ് പ്രാബല്യത്തിൽ വന്നെങ്കിലും ഇതു സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നും നേരത്തെ ഉണ്ടായിരുന്നില്ല. ഫീസിളവ് സംബന്ധിച്ച വാർത്ത തെറ്റാണെന്ന പ്രചാരണവും നടന്നു.
ഇതിനിടയിലാണ് മന്ത്രാലയത്തിെൻറ വെബ് സൈറ്റിൽ ഫീസിളവുള്ള രാജ്യങ്ങളുടെ പത്രിക പ്രസിദ്ധീകരിച്ചത്. പട്ടികയിൽപെട്ട 15 രാജ്യങ്ങൾക്ക് 250 റിയാലാണ് ഫീസ്. ഇന്ത്യയിൽ നിന്ന് ആറ് മാസത്തെ മൾട്ടിപ്പിൾ റീ എൻട്രി വിസക്ക് 455 റിയാലാണ് ഫീസ്. ഒരു വർഷത്തേക്ക് 810ഉം രണ്ട് വർഷത്തേക്ക് 1100 റിയാലും മതി. ഇളവ് പ്രാബല്യത്തിലായതോടെ അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുത്ത പ്രവാസികൾ കുടുംബങ്ങളെ സൗദിയിലേക്ക് കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ്.
പ്രതിസന്ധികളുടെ വാർത്തകൾ മാത്രം ചർച്ച ചെയ്യപ്പെടുന്നതിനിടെ വിസിറ്റിങ് വിസ ഫീസിളവ് പ്രതീക്ഷക്ക് വക നൽകുന്നതായി പ്രവാസികൾ പറഞ്ഞു. വ്യാപാരിസമൂഹവും റിയൽ എസ്റ്റേറ്റ് വിപണിയും സർക്കാറിെൻറ പുതിയ തീരുമാനത്തിൽ ആശ്വാസത്തിലാണ്. ഇന്തേനേഷ്യ, ബ്രസീൽ, ആസ്ത്രേലിയ, ഹോംകോങ്, ബൾഗേറിയ, ക്രൊയേഷ്യ, അയർലൻറ് തുടങ്ങിയവയാണ് ഫീസിളവുള്ള മറ്റ് രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
