സന്ദർശകവിസ ഫീസ് ഇളവ് ഇന്ത്യയടക്കം ചുരുക്കം രാജ്യങ്ങൾക്ക്
text_fieldsറിയാദ്: ഇന്ത്യയടക്കം ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് സന്ദർശക വിസ ഫീസ് നിരക്കില്‍ കുറവ് വരുത്തിയത് എന്ന് റിപ്പോർട്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോപ്പിലെ ‘ഷെന്‍ഗന്‍ വിസ’ പ്രാബല്യത്തിലുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെയും സൗദി പരിഗണിച്ചത്. ഏതായാലും ഇന്ത്യൻ പ്രവാസികൾ സൗദിയുടെ പുതിയ തീരുമാനത്തിൽ ആഹ്ലാദഭരിതരാണ്.
ഷെന്‍ഗന്‍ കരാറില്‍ ഒപ്പിട്ട രാജ്യങ്ങളിലുള്ളവര്‍ക്ക് അംഗ രാജ്യങ്ങളിലേക്ക് പരസ്പരം പറക്കാം. 26 അംഗരാഷ്ട്രങ്ങളാണ് ഇതിലുള്ളത്. ഈ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയേയും വിസ നിരക്കിളവിന് സൗദി പരിഗണിച്ചത്.
ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലായിരുന്നു ഇതിനുള്ള തീരുമാനമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതര രാജ്യങ്ങളുടെ കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നാണ് സൂചന. പുതിയ മൂന്ന് മാസ വിസിറ്റ് വിസ അനുവദിക്കുന്നത് ഇപ്പോള്‍ 305 റിയാലിനാണ്. ഇന്ത്യൻ പ്രവാസികൾക്ക് വലിയ ഗുണമാകും തീരുമാനം. സൗദിയിലേക്കുള്ള സന്ദര്‍ശക വിസക്ക് 2000 റിയാല്‍ ഫീ എര്‍പ്പെടുത്തിയതോടെ സന്ദര്‍ശക വിസ വില്‍പന 20 ശതമാനം കുറഞ്ഞിരുന്നു. ഇത് വിപണിയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രതിഫലനമുണ്ടാക്കി.
താമസ വാണിജ്യ കെട്ടിട വാടക കുത്തനെ ഇടിഞ്ഞു. ഇതിെൻറ പ്രതിഫലനം വിപണിയിലുമുണ്ടായിരുന്നു. ഇതാണ് വിസ നിരക്ക് കുറക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. തീരുമാനത്തില്‍ ആഹ്ലാദത്തിലാണ് സൗദിയിലെ ചേംബര്‍ ഓഫ് കൊമേഴ്സ്. പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാനും താമസിപ്പിക്കാനും മൂന്നിലൊന്ന് ചെലവ് മതി എന്നത് വലിയ സന്തോഷമാണ് പ്രവാസികൾക്ക് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
