Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്ദർശന വിസക്കാർ...

സന്ദർശന വിസക്കാർ സൗദിയിലെത്തുന്നത് തുടരുന്നു

text_fields
bookmark_border
സന്ദർശന വിസക്കാർ സൗദിയിലെത്തുന്നത് തുടരുന്നു
cancel
camera_alt

നാട്ടിൽനിന്ന്​ ദുബൈ വഴി അബഹയിലെത്തിയ അഷ്​റഫും കുടുംബവും

ഖമീസ് മുശൈത്ത്: കോവിഡ് മൂലമുള്ള യാത്രനിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ നിന്ന്​ നേരിട്ട് സൗദിയിലേക്ക് വരാൻ കഴിയാത്ത സാഹചര്യത്തിൽ ദുബൈ വഴി എത്തുന്ന മലയാളി കുടുംബങ്ങളുടെ എണ്ണം വർധിച്ചു. നേരത്തേ സന്ദർശക വിസ നേടിയ കുടുംബങ്ങൾ ദുബൈയിലെത്തി അവിടെ രണ്ടാഴ്ച താമസിച്ചാണ് സൗദിയിലേക്ക് വിമാനം കയറുന്നത്. ഇത്തരത്തിൽ മറ്റൊരു കുടുംബം കഴിഞ്ഞ ദിവസം അബഹയിലെത്തി.

ഓമശ്ശേരി പെരിവില്ലി സ്വദേശി അഷ്‌റഫി​െൻറ കുടുംബമാണ് ദുബൈ വഴി അബഹയിൽ വിമാനമിറങ്ങിയത്. ഇൗ മാർച്ചിൽ സ്​റ്റാമ്പ് ചെയ്ത സന്ദർശന വിസക്ക് ഒരു വർഷം കാലാവധിയുണ്ടായിരുന്നു. രണ്ടാഴ്ച ദുബൈയിൽ ക്വാറൻറീനിൽ കഴിഞ്ഞ്​ പിന്നീട് കോവിഡ് പരിശോധന നടത്തി നെഗറ്റിവാ​ണെന്ന്​ ഉറപ്പുവരുത്തിയ ശേഷമാണ്​ സൗദിയിലെത്തിയത്. അതേസമയം, ദുബൈയിലെത്തിയ ചില കുടുംബങ്ങൾക്ക് കോവിഡ് ബാധിച്ചതായും അഷ്‌റഫ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Visiting visaSaudi Arabia
Next Story