സന്ദർശന വിസ കാലാവധി തീരുന്നതിന് ഏഴു ദിവസം മുമ്പുവരെ പുതുക്കാം - സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ്
text_fieldsജിദ്ദ: വ്യക്തികൾക്കുള്ള സന്ദർശന വിസ കാലാവധി അവസാനിക്കുന്നതിന് ഏഴു ദിവസം മുമ്പുവരെ പുതുക്കാമെന്ന് സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. സന്ദർശന വിസയെടുത്ത സ്പോൺസറുടെ (വ്യക്തിയുടെയോ സ്ഥാപനങ്ങളുടെയോ) 'അബ്ശിർ' അക്കൗണ്ട് വഴി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും.
നടപടിക്രമം പൂർത്തിയാക്കാൻ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. വിസ കാലാവധി ആറു മാസത്തിൽ കൂടുതൽ ദീർഘിപ്പിക്കാനും കഴിയില്ല. കാലാവധി അവസാനിച്ച് മൂന്നു ദിവസം കഴിഞ്ഞാൽ വിസ പുതുക്കണമെങ്കിൽ പിഴ ഒടുക്കേണ്ടിവരും.
വിസയെടുത്ത സ്പോൺസർക്ക് ട്രാഫിക് ലംഘനങ്ങളുമായി ബന്ധപ്പെട്ട് പിഴയുണ്ടെങ്കിലും 'അബ്ശിർ' പ്ലാറ്റ്‌ഫോം വഴി പുതുക്കുന്നതിന് തടസ്സമുണ്ടാവില്ല. അതുപോലെ സ്പോൺസറുടെ ഇഖാമ കാലാവധി അവസാനിച്ചാലും വിസ പുതുക്കാൻ കഴിയുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

