മദീനയിലെ ഇന്ത്യൻ കോൺസുലർ സന്ദർശനം മാറ്റി
text_fieldsജിദ്ദ: സൗദിയിലെ പുതിയ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ മുൻനിർത്തി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള കോൺസുലർ സംഘം പാസ്പോര്ട്ട് സേവനങ്ങളും മറ്റും നൽകാനായി നടത്താനിരുന്ന സന്ദർശന പരിപാടികൾ മാറ്റിവെച്ചു. ഇതനുസരിച്ച് വെള്ളിയാഴ്ച മദീനയിൽ നടത്താനിരുന്ന സന്ദർശനവും മാറ്റിയിട്ടുണ്ട്. നിയന്ത്രണങ്ങൾ നീക്കുന്നതിനനുസരിച്ച് സന്ദർശന ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് കോൺസുലേറ്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ജിദ്ദ ഹാഇൽ സ്ട്രീറ്റിലുള്ള വി.എഫ്.എസ് കേന്ദ്രത്തിലെ സേവനങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാക്കി. അടിയന്തര സേവനങ്ങൾ ആവശ്യമുള്ളവർക്ക് ഫെബ്രുവരി ഏഴ് ഞായർ മുതൽ https://visa.vfsglobal.com/sau/en/ind/login എന്ന വെബ് ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് അപ്പോയിൻമെൻറ് എടുത്ത് നിശ്ചിതസമയം കേന്ദ്രത്തിൽ എത്താവുന്നതാണെന്നും കോൺസുലേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
