വിഷൻ 7.0 ബ്രോഷർ പ്രകാശനം ചെയ്തു
text_fields‘വിഷൻ 7.0’ ബ്രോഷർ പി.എൻ. അബ്ദുല്ലത്തീഫ് മദനി, മുഹ്സിൻ മക്കാറിന് നൽകി പ്രകാശനം ചെയ്യുന്നു
ജിദ്ദ: കൗമാരപ്രായത്തിലുള്ള വിദ്യാർഥി വിദ്യാർഥിനികൾക്കായി ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന 'വിഷൻ 7.0'യുടെ ബ്രോഷർ പ്രകാശനം സംഘടിപ്പിച്ചു.
ഡിസംബർ 30ന് വെള്ളിയാഴ്ച ജിദ്ദ ഹറാസാത്തിലെ അൽഖിമ്മ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, ജെ.ഡി.സി.സി കൗൺസിൽ അംഗവും വ്യവസായിയുമായ മുഹ്സിൻ മക്കാറിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ ജെ.ഡി.സി.സി പ്രസിഡൻറ് സുനീർ പുളിക്കൽ, ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, ട്രഷറർ അബ്ദുൽ ജബ്ബാർ വണ്ടൂർ, വൈസ് പ്രസിഡൻറ് ഇഖ്ബാൽ തൃക്കരിപ്പൂർ തുടങ്ങിയവർ സംബന്ധിച്ചു. ഫാമിലി കൗൺസലറും പീസ് റേഡിയോ സി.ഇ.ഒയുമായ പ്രഫ. ഹാരിസ് ബിൻ സലീം നേതൃത്വം നൽകുന്ന വിഷൻ ടീനേജ് ക്യാമ്പിൽ വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് ഹാരിസ് മദനി കായക്കൊടി, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി, ട്രെയിനറും എജുക്കേഷനിസ്റ്റുമായ അൽമിനാർ സൈനുദ്ദീൻ, കരിയർ ഗൈഡ് കോളമിസ്റ്റും സിജി ഇന്ത്യ റിസോഴ്സ് പേഴ്സനുമായ പി.ടി. ഫിറോസ്, മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി വിദ്യാർഥി നൂറുദ്ദീൻ സ്വലാഹി തുടങ്ങിയവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യാനായി 050 2847926 / 0509299 816 / 057 6948776 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

