Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസ കാലാവധി കഴിഞ്ഞ് രാജ്യം വിട്ടില്ലെങ്കിൽ സ്പോണ്‍സര്‍ക്ക് അരലക്ഷം റിയാല്‍ വരെ പിഴ 

text_fields
bookmark_border
  • ആശ്രിത വിസയിലുള്ളവരാണെങ്കില്‍ സ്​പോൺസറെ നാടുകടത്തും
വിസ കാലാവധി കഴിഞ്ഞ് രാജ്യം വിട്ടില്ലെങ്കിൽ സ്പോണ്‍സര്‍ക്ക് അരലക്ഷം റിയാല്‍ വരെ പിഴ 
cancel

റിയാദ്: സൗദിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് എത്തിയവര്‍ അനുവദിച്ച വിസ കാലാവധിക്കുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ 50,000 റിയാല്‍ വരെ പിഴയും ആറ് മാസം തടവും ശിക്ഷ ലഭിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം. വിദേശികളുടെ ആശ്രിത വിസയിലുള്ളവര്‍ക്കും നിയമം ബാധകമാണ്. സ്പോണ്‍സര്‍ വിദേശിയാണെങ്കില്‍ പിഴക്കും തടവിനും പുറമെ നാടുകടത്തലും ഉണ്ടാകും.

വിസ കാലാവധി കഴിഞ്ഞ്​ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുടെ സ്പോണ്‍സര്‍ക്ക് ആദ്യ തവണ 25,000 റിയാലാണ് പിഴ ചുമത്തുക. രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ 25,000 പിഴക്ക് പുറമെ മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും. മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ 50,000 റിയാല്‍ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ. വിദേശികള്‍ കുടുംബാംഗങ്ങളെ റിക്രൂട്ട് ചെയ്ത് അനധികൃതമായി രാജ്യത്ത് കഴിഞ്ഞാലും ഇതേ ശിക്ഷ ലഭിക്കും. കൂടാതെ വിദേശിയെ നാടുകടത്തുകയും ചെയ്യും. ജവാസാത്തി​​െൻറ ട്വിറ്റര്‍ അക്കൗണ്ടിലാണ് അനധികൃതമായി തങ്ങുന്നവര്‍ക്കുള്ള ശിക്ഷ വ്യക്തമാക്കിയത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - visa-saudi-gulf news
Next Story