Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈ​റോ​ള​ജി...

വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് സ​ർ​ക്കാ​രി​െൻറ പൊ​ള്ള​യാ​യ പ്ര​ഖ്യാ​പ​നം മാ​ത്രം –ജി​ദ്ദ കെ.​എം.​സി.​സി

text_fields
bookmark_border
വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് സ​ർ​ക്കാ​രി​െൻറ പൊ​ള്ള​യാ​യ പ്ര​ഖ്യാ​പ​നം മാ​ത്രം –ജി​ദ്ദ കെ.​എം.​സി.​സി
cancel

ജി​ദ്ദ: വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​മെ​ന്ന​ത്​ കേ​ള സ​ർ​ക്കാ​രി​െൻറ പൊ​ള്ള​യാ​യ പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണെ​ന്ന്​ ജി​ദ്ദ കെ.​എം.​സി.​സി ആ​രോ​പി​ച്ചു.

ആ​രോ​ഗ്യ രം​ഗ​ത്ത് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​മി​തി സാം​ക്ര​മി​ക രോ​ഗ നി​ർ​ണ​യ​ത്തി​നു​ള്ള ഒ​രു വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് സം​സ്ഥാ​ന​ത്ത് ഇ​ല്ല എ​ന്ന​താ​ണ്. 2018 ൽ ​കോ​ഴി​ക്കോ​ടും കൊ​ച്ചി​യി​ലും ക​ണ്ടെ​ത്തി​യ നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് രോ​ഗ നി​ർ​ണ​യ​ത്തി​ന് എ​ടു​ക്കു​ന്ന കാ​ല​താ​മ​സ​വും സാ​മ്പ​ത്തി​ക ചെ​ല​വും കു​റ​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര​മാ​യി ഒ​രു അ​ത്യാ​ധു​നി​ക വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് സം​സ്ഥാ​ന​ത്ത് തു​ട​ങ്ങ​ണ​മെ​ന്ന് ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് പ്ര​മേ​യം മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ല​പ്പു​ഴ​യി​ൽ ഒ​രു ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങു​വാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു പ്ര​വൃ​ത്തി തു​ട​ങ്ങു​ക​യും മു​ഖ്യ​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്‌​ത​താ​യ വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി സം​സ്ഥാ​ന​ത്ത് പ​ട​ർ​ന്ന​പ്പോ​ൾ അ​ന്ന​ത്തെ ആ​രോ​ഗ്യ മ​ന്ത്രി ശൈ​ല​ജ ടീ​ച്ച​റു​മാ​യി ജി​ദ്ദ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ന​ട​ത്തി​യ ടെ​ല​ഫോ​ൺ ച​ർ​ച്ച​യി​ൽ വൈ​റോ​ള​ജി ഇ​ൻ​സി​റ്റി​റ്റ്യൂ​ട്ടി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണെ​ന്നും സം​സ്ഥാ​ന​ത്തി​ന് ഇ​നി ഏ​തു​വി​ധ വൈ​റ​ൽ രോ​ഗ നി​ർ​ണ​യ​ത്തി​നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പു​തി​യ​താ​യി വീ​ണ്ടും കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​മ്പോ​ൾ സാ​മ്പി​ളു​ക​ൾ പൂ​ന​യി​ലെ നാ​ഷ​ന​ൽ വൈ​റോ​ള​ജി ഇ​ൻ​സി​റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചാ​ണ് രോ​ഗ നി​ർ​ണ​യം ഉ​റ​പ്പ് വ​രു​ത്തു​ന്ന​ത് എ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​യു​ന്നു. ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച സം​സ്ഥാ​ന​ത്തി​െൻറ വൈ​റോ​ള​ജി ലാ​ബ് ഇ​നി​യും പൂ​ർ​ണ​മാ​യും യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

തു​ട​രെ​യു​ള്ള വൈ​റ​ൽ രോ​ഗ​ങ്ങ​ളെ എ​ത്ര​യും വേ​ഗം തി​രി​ച്ച​റി​ഞ്ഞു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചി​കി​ത്സ​യും ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​വ​ലം പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​തു​ക്കാ​തെ സം​സ്ഥാ​ന​ത്തെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് പൂ​ർ​ണ​തോ​തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യെ ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി യോ​ഗം അ​പ​ല​പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, അ​ൻ​വ​ർ ചേ​ര​ങ്കൈ, നി​സാം മ​മ്പാ​ട്, സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ, ഇ​സ്‌​മാ​ഇൗ​ൽ മു​ണ്ട​ക്കു​ളം, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, ല​ത്തീ​ഫ് മു​സ്​​ലി​യാ​ര​ങ്ങാ​ടി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, പി.​സി.​എ. റ​ഹ്‌​മാ​ൻ ഇ​ണ്ണി, എ.​കെ. ബാ​വ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhaVirology Institute
News Summary - Virology Institute is just a false declaration by the government - Jeddah K.M. M. C. C.
Next Story