വിർജിൻ ഗ്രൂപ്പിെൻറ ബഹിരാകാശ പദ്ധതിയിൽ സൗദി പങ്കാളിത്തം
text_fieldsറിയാദ്: വിർജിൻ ഗ്രൂപ്പിെൻറ ബഹിരാകാശ യാത്ര പദ്ധതികളിൽ സൗദി അറേബ്യയും പങ്കാളിയാകുന്നു. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ആണ് വിർജിൻ ഗലാക്ടിക്കിെൻറ സ്പേസ്ഷിപ്പ്, വിർജിൻ ഒാർബിറ്റ് പദ്ധതികളിൽ ധനസഹായം നൽകുന്നത്. ഇരു പദ്ധതികൾക്കുമായി 100 കോടി ഡോളർ ആണ് നിക്ഷേപിക്കുക. 480 ദശലക്ഷം ഡോളറിെൻറ ഭാവി നിക്ഷേപത്തിനുള്ള സാധ്യതയും കരാറിൽ തുറന്നിട്ടിട്ടുണ്ട്. റിയാദിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നിക്ഷേപക സംഗമത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
ചർച്ചകൾക്കായി വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസണും റിയാദിലെത്തിയിരുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിർജിനുമായി സഹകരിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തിൽ സന്തോഷവാനാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ബ്രാൻസൺ പ്രതികരിച്ചു. സൗദിയുടെ നിക്ഷേപം അടുത്ത തലമുറ സാറ്റലൈറ്റുകളുടെ വികസനത്തിന് സഹായകരമാകും. സൗദി അറേബ്യയുടെ ചില പദ്ധതികളിൽ നേതൃപരമായ പങ്ക് വഹിക്കാനുള്ള നിർദേശം താൻ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
