Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹരീരി അമീർ മുഹമ്മദിനെ...

ഹരീരി അമീർ മുഹമ്മദിനെ കണ്ടു; സെൽഫി വൈറൽ

text_fields
bookmark_border
ഹരീരി അമീർ മുഹമ്മദിനെ കണ്ടു; സെൽഫി വൈറൽ
cancel

റിയാദ്​: ലെബനാൻ പ്രധാനമന്ത്രി സഅദ്​ ഹരീരി സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെ സന്ദർശിച്ചു. കഴിഞ്ഞദിവസം റിയാദിലെത്തിയ ഹരീരി നേരത്തെ സൽമാൻ രാജാവിനെയും കണ്ടിരുന്നു. കഴിഞ്ഞ നവംബർ നാലിലെ രാജി പ്രഖ്യാപനത്തിനും അതിനുശേഷമുള്ള പിൻവലിക്കലിനും ശേഷം ആദ്യമായാണ്​ ഹരീരി സൗദിയിൽ വന്നത്​.

സൽമാൻ രാജാവ്​ തനിക്ക്​ പിതൃതുല്യനെന്നും അമീർ മുഹമ്മദ്​ ബിൻ സൽമാൻ സഹോദരതുല്യനെന്നും രാജി വിവാദത്തി​​​െൻറ ദിവസങ്ങളിൽ ഹരീരി പ്രതികരിച്ചിരുന്നു. റിയാദിൽ വെള്ളിയാഴ്​ച രാത്രി വൈകി അമീർ മുഹമ്മദിനെ കണ്ട ഹരീരി ശനിയാഴ്​ച പുലർച്ചെയോടെ അദ്ദേഹത്തിനൊപ്പമുള്ള സെൽഫി ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തു. ഹരീരിക്കൊപ്പം അമീർ മുഹമ്മദും സഹോദരനും സൗദിയുടെ യു.എസ്​ അംബാസഡറുമായ അമീർ ഖാലിദ്​ ബിൻ സൽമാനുമാണ്​ ചിത്രത്തിലുള്ളത്​. മൂവരും സന്തോഷപൂർവം ചിരിച്ചുനിൽക്കുന്ന ചിത്രം  ഏതാനും മണിക്കൂറുകൾ കൊണ്ട്​ സൗദിയിലും ലെബനാനിലും വൈറലായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsviral selfie
News Summary - viral selfie
Next Story