പകർച്ചപ്പനി; മാസ്ക് ധരിക്കാൻ സൗദിയിൽ നിർദേശം
text_fieldsറിയാദ്: ശൈത്യകാലം ആരംഭിച്ചതോടെ പകർച്ചപ്പനിയടക്കമുള്ള രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും ആൾത്തിരക്കുള്ള സ്ഥലങ്ങളിലും രോഗലക്ഷണമുള്ളവർ നിൽക്കുന്ന ഇടങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും മാസ്ക് ധരിക്കണമെന്നും സൗദി ആരോഗ്യമന്ത്രാലയം നിർദേശിച്ചു. രോഗം ബാധിച്ചവരുടെ ശ്വാസോച്ഛ്വാസ സമയത്ത് പുറത്തുവരുന്ന ചെറുകണികകൾ വഴി രോഗവ്യാപനത്തിന് സാധ്യതയുണ്ട്. മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ, തലവേദന, 38 ഡിഗ്രിയിൽ കൂടുതലുള്ള ശരീരോഷ്മാവ് എന്നിവയാണ് കാലാവസ്ഥജന്യ രോഗങ്ങൾ.
ശ്വാസകോശ വീക്കം, ചെവിയിലെ അണുബാധ, രക്തവിഷബാധ, മരണം എന്നീ സങ്കീർണതകൾക്കും ഇതു കാരണമാകാം. രോഗപ്രതിരോധത്തിനുള്ള ഏക പോംവഴി മാസ്ക് ധരിക്കലും കണ്ണിലും വായിലും നേരിട്ട് തൊടാതിരിക്കലുമാണ്. വൈറസ് പനി കുത്തിവെപ്പെടുക്കുകയും കൈ കഴുകുകയും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

