വിദേശിബാലനെ ചവിട്ടിവീഴ്ത്തി പല്ല് കൊഴിച്ച യുവാവിന് 1,26,000 റിയാൽ പിഴ
text_fieldsറിയാദ്: ലോകകപ്പ് ഫുട്ബാളിലെ ബ്രസീലിെൻറ തോൽവിയിൽ പ്രകോപിതനായി ബാലനെ ചവിട്ടി തള്ളിയിട്ട് പല്ല് കൊ ഴിച്ച യുവാവിന് സൗദി കോടതി വൻ തുക പിഴയും ജയിൽശിക്ഷയും ചാട്ടയടിയും വിധിച്ചു. 20 വയസ്സുള്ള യുവാവിന് ദമ്മാം ക്രിമിനൽ കോടതിയാണ് ഒരു മാസം തടവും 50 ചാട്ടയടിയും 1,26,000 റിയാൽ സാമ്പത്തിക പിഴയും ചുമത്തിയതെന്ന് ഉക്കാദ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഒമ്പത് വയസ്സുകാരനായ വിദേശി ബാലെൻറ പല്ലുകളാണ് അക്രമത്തിൽ കൊഴിഞ്ഞത്. മുൻവശത്തെ പല്ലുകൾ പൊട്ടിയടർന്നുപോയതിനുള്ള നഷ്ടപരിഹാരമായാണ് സാമ്പത്തിക പിഴ ചുമത്തിയത്.
ഇൗ തുക പ്രതി ഇരയായ ബാലന് നൽകണം. 2018 ലോകകപ്പ് ഫുട്ബാളിൽ തെൻറ ഇഷ്ട ടീമായ ബ്രസീൽ ബെൽജിയത്തോട് തോറ്റതിൽ പ്രകോപിതനായിട്ടായിരുന്നു യുവാവിെൻറ പരാക്രമം. ബ്രസീലിെൻറ തീവ്ര ആരാധകനായ യുവാവ് ടീമിെൻറ തോൽവിയിൽ ആകെ തകർന്നുപോയി. ഇൗ സമയം സ്ഥലത്തുണ്ടായിരുന്ന വിദേശി ബാലൻ കളിയാക്കിയപ്പോൾ സ്വയം നിയന്ത്രിക്കാനായില്ല. ബാലെൻറ പിൻവശത്ത് കാലുകൊണ്ട് തൊഴിച്ചു. തെറിച്ചുവീണ ബാലെൻറ മുഖം ഇരുമ്പുവേലിയിൽ ഇടിച്ചാണ് മുൻവശത്തെ പല്ലുകൾ പൊട്ടിയടർന്നുപോയതും ചുണ്ടിനും മോണക്കും ഗുരുതരമായി പരിക്കേറ്റതും. ദമ്മാമിലെ അൽഫൈഹ ഡിസ്ട്രിക്ടിൽ കഴിഞ്ഞവർഷം ജൂലൈ ആറിനായിരുന്നു സംഭവമെന്ന് ഇരയായ ബാലെൻറ പിതാവ് മുഹമ്മദ് അബ്ദുറഹ്മാൻ അൽഹിലോ പറഞ്ഞു.
വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതിക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
