പരിസ്ഥിതി നിയമ ലംഘനം; 30 പേർ പിടിയിൽ
text_fieldsഅനധികൃത വിറക് ശേഖരം പിടികൂടിയപ്പോൾ
ജിദ്ദ: സൗദിയിൽ പരിസ്ഥിതി നിയമം ലംഘിച്ചതിന് 30 പേർകൂടി പിടിയിൽ. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രത്യേക സേനയാണ് ഇത്രയും പേരെ പിടികൂടിയത്. ഇതിൽ 19 പേർ സൗദി പൗരന്മാരാണ്.
എട്ടുപേർ സുഡാനികളും രണ്ടുപേർ ഈജിപ്തുകാരും ഒരാൾ പാകിസ്താനിയുമാണ്. 377 ക്യുബിക് മീറ്റർ വിറക് വിൽക്കുന്നതിനായി കൊണ്ടുപോകുന്നതിനിടയിലാണ് പാകിസ്താനിയെ പിടികൂടിയത്. നിയമലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും പിടിച്ചെടുത്ത സാധനങ്ങൾ പരിസ്ഥിതി-ജലം-കാർഷിക മന്ത്രാലയത്തിന് കൈമാറിയതായും സേന വക്താവ് കേണൽ റാഇദ് അൽമാലികി പറഞ്ഞു.
നിയമലംഘനം നടത്തി പ്രാദേശിക വിറക് കൊണ്ടുപോകുന്നതിനോ വിൽക്കുന്നതിനോ സംഭരിക്കുന്നതിനോ ഉള്ള ശിക്ഷ ഒരു ക്യൂബിക് മീറ്ററിന് 16,000 റിയാൽ വരെ പിഴയാണെന്ന് വക്താവ് സൂചിപ്പിച്ചു. പരിസ്ഥിതിക്കും വന്യജീവികൾക്കും നേരെയുള്ള ആക്രമണം ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് മേഖലയിൽ 911 നമ്പറിലും മറ്റ് മേഖലകളിൽ 999, 996 നമ്പറുകളിലും അറിയിക്കണമെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

