Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയമലംഘനം:...

നിയമലംഘനം: സൗദിയിൽനിന്ന്​ 20 മലയാളികളടക്കം 290 ഇന്ത്യക്കാർകൂടി നാട്ടിലെത്തി

text_fields
bookmark_border
നിയമലംഘനം: സൗദിയിൽനിന്ന്​ 20 മലയാളികളടക്കം 290 ഇന്ത്യക്കാർകൂടി നാട്ടിലെത്തി
cancel

നജിം കൊച്ചുകലുങ്ക്​

റിയാദ്​: തൊഴിൽ, വിസ നിയമലംഘനത്തിന്​ പിടിയിലായി റിയാദിലെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞ 20 മലയാളികളടക്കം 290 ഇന്ത്യക്കാർകൂടി തിങ്കളാഴ്​ച നാട്ടിലെത്തി. അടുത്ത ദിവസങ്ങളിൽ പിടിയിലായവരടക്കം 400ഒാളം പേർ റിയാദിലെ കേന്ദ്രത്തിൽ മാത്രം ബാക്കിയുണ്ട്​. വരും ദിവസങ്ങളിൽ ഇവരെയും നാട്ടിലയക്കും.

ഇതോടെ കോവിഡ്​ തുടങ്ങിയശേഷം​ സൗദിയിൽനിന്ന്​ നാടുകടത്തിയ നിയമലംഘകരായ ഇന്ത്യക്കാരുടെ എണ്ണം 2971 ആയി. സൗദി എയർലൈൻസ്​ വിമാനത്തിൽ​ ഡൽഹിയിലേക്കാണ്​ തിങ്കളാഴ്​ച അവസാന സംഘം പോയത്​.​ റിയാദിൽനിന്ന് രാവിലെ 10ഒാടെ​ പുറപ്പെട്ട ഇവർ രാത്രിയോ

ടെ ഡൽഹിയിലെത്തി. കോവിഡ്​ പ്രോ​േട്ടാകോൾ പ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിച്ച്​ ഇവരെല്ലാം സ്വദേശങ്ങളിൽ എത്തിച്ചേരും.

20 മലയാളികളെ കൂടാതെ 11 തമിഴ്​നാട്ടുകാരും 15 ആന്ധ്രപ്രദേശുകാരും 22 ബിഹാർ സ്വദേശികളും 116 ഉത്തർ​പ്രദേശുകാരും 54 പശ്ചിമബംഗാൾ സ്വദേശികളും 18 രാജസ്ഥാനികളുമാണ്​ സംഘത്തിലുണ്ടായിരുന്നത്​. റിയാദിലെ തർഹീലിൽ അവശേഷിക്കുന്നതിൽ മലയാളികളടക്കം വിവിധ സംസ്ഥാനക്കാരുണ്ട്​. തർഹീലിൽനിന്ന്​ ഉൗഴമനുസരിച്ച്​ നിയമലംഘകരെ ഇന്ത്യയിലേക്ക്​ തിരിച്ചയക്കാനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നത്​ ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥരായ രാജേഷ്​ കുമാർ, യൂസുഫ്​ കാക്കഞ്ചേരി, അബ്​ദുൽ സമദ്​, തുഷാർ എന്നിവരാണ്​.

ഒടുവിൽ പോയ സംഘത്തിലുള്ളവരും ഇഖാമ പുതുക്കാത്തവരും ഹുറൂബ്​ നിയമക്കുരുക്കിലായവരും തൊഴിൽനിയമലംഘനം നടത്തിയവരുമാണ്​. ഇൗ കുറ്റങ്ങൾക്ക്​ പിടിയിലായവരാണ്​ തർഹീലിൽ ബാക്കിയുള്ളതും. ഇവരുടെയും യാത്രാരേഖകൾ ശരിയായി വരുകയാണെന്നും രണ്ടു ദിവസത്തിനുള്ളിൽ തന്നെ കയറ്റി അയക്കാനാവുമെന്നും എംബസി ഉദ്യോഗസ്​ഥൻ യൂസുഫ്​ കാക്കഞ്ചേരി 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. കോവിഡ്​ പ്രതിസന്ധിക്ക്​ അയവുവന്നതോടെ സൗദി അറേബ്യയിൽ, വിവിധ നിയമലംഘകരെ കണ്ടെത്താനുള്ള പൊലീസ്​ പരിശോധന ശക്തമാക്കിയിട്ടുണ്ട്​. ദിനംപ്രതി നിരവധി വിദേശികളാണ്​ പിടിയിലാകുന്നത്​. അതിൽ ​നല്ലൊരു പങ്ക്​ ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്​.

രാജ്യവ്യാപകമായി ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ റെയ്ഡ്​ ശക്തമാക്കിയിരിക്കുകയാണ്​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക്​ കയറ്റിവിടാൻവേണ്ടി റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിൽ എത്തിക്കുകയാണ്​ ചെയ്യുന്നത്​. റിയാദ്​ അൽഖർജ്​ റോഡിൽ ഇസ്​കാനിലാണ്​ തർഹീലുള്ളത്​. ഇതുവരെ 10​ സൗദി എയർലൈൻസ്​ വിമാനങ്ങളാണ്​ ഇന്ത്യൻ നിയമലംഘകരുടെ മടക്കയാത്ര​ക്ക്​ ഉപയോഗിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story