വിളയിൽ ഫസീല, റംല ബീഗം അനുസ്മരണ സംഗമം
text_fieldsകൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച വിളയിൽ ഫസീല, റംല ബീഗം അനുസ്മരണ സംഗമം സലിം ചാലിയം
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായിരുന്ന അകാലത്തിൽ വിടപറഞ്ഞ വിളയിൽ ഫസീല, റംല ബീഗം എന്നിവരുടെ ഓർമകൾക്കു മുന്നിൽ ബാഷ്പാഞ്ജലി അർപ്പിച്ച് കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. മലസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സംഗമം സലിം ചാലിയം ഉദ്ഘാടനം ചെയ്തു. റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അസ്ലം പാലത്ത്, സുലൈമാൻ വിഴിഞ്ഞം, ഷാഹിർ കാപ്പാട്, ഷഹീൻ, അലി ആലുവ, സലിം അർത്തീൽ, റാഫി പാങ്ങോട്, ജയൻ കൊടുങ്ങലൂർ എന്നിവർ സംസാരിച്ചു. നൗഷാദ്, ഇസ്ഹാഖ്, നൗഫൽ വടകര തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. കൂടാതെ വിളയിൽ ഫസീലയുടെയും റംല ബീഗത്തിന്റെയും ഗാനങ്ങൾ കോർത്തിണക്കി സംഗീതവിരുന്നും അരങ്ങേറി. ആശ ഷിജു, മുത്തലിബ് കാലിക്കറ്റ്, സത്താർ മാവൂർ, നൗഫൽ വടകര, നൈസിയ നാസർ, ഹസീന, ബീഗം നാസർ, ഹസ്ന അബ്ദുസ്സലാം, റഷീദ്, റാഫി കൊയിലാണ്ടി, ജാനിസ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പ്രസിഡൻറ് റാഷിദ് ദയ സ്വാഗതവും ട്രഷറർ മുബാറക് അലി നന്ദിയും പറഞ്ഞു.

