വിഖായ രക്തദാന ക്യാമ്പ്
text_fieldsസൗദി ദേശീയ ദിനത്തിൽ ജിദ്ദയിൽ രക്തദാനം നടത്തിയ വിഖായ വളന്റിയർമാർ സൗദി ആരോഗ്യ പ്രവർത്തകർക്കൊപ്പം
ജിദ്ദ: സൗദി ദേശീയദിനം പ്രമാണിച്ച് സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള വിഖായ പ്രവർത്തകർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രണ്ട് ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ നിരവധി പ്രവർത്തകർ രക്തദാനം നടത്തി.
സൗദി ദേശീയ ദിനമായ വെള്ളിയാഴ്ച ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ഞായറാഴ്ച ജിദ്ദ ജാമിഅഃ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്.
ജിദ്ദയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പുകൾക്ക് എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൻവർ തങ്ങൾ, ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, സുബൈർ ഹുദവി പട്ടാമ്പി, വിഖായ സൗദി നാഷനൽ കൺവീനർ ദിൽഷാദ് തലാപ്പിൽ, വിഖായ ജിദ്ദ ചെയർമാൻ ഷബീർ ഊരകം, നാസർ തവലേങ്ങൽ, ജാബിർ നാദാപുരം, സലീം മണ്ണാർക്കാട്, ഷാഹിദ്, ഷൗക്കത്ത്, സാലിം അമ്മിനിക്കാട്, ഷബീർ മോങ്ങം തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷവും സൗദി ദേശീയദിനത്തിൽ വിഖായ പ്രവർത്തകർ രക്തദാനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

