വിഖായ അനുമോദന ചടങ്ങും അനുസ്മരണവും
text_fieldsമക്ക: മക്ക വിഖായ പ്രവർത്തകർക്കുള്ള അനുമോദന ചടങ്ങും അടുത്തിടെ നിര്യാതരായ പണ്ഡിതരുടെ അനുസ്മരണ സദസും അസീസിയ ബുർജ് നമാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
മൃതദേഹ പരിപാലന രംഗത്ത് സ്തുത്യർഹ സേവനം ചെയ്ത കാസർകോട് ഐക്യവേദി സെക്രട്ടറി കബീർ കാസർകോടിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഈ വർഷം അഞ്ചു അംഗീകാരപത്രങ്ങളാണ് വിഖായയെ തേടിയെത്തിയത്. നിര്യാതരായ എസ്.എം.കെ തങ്ങൾ തൃശൂർ, സുലൈമാൻ ഫൈസി മാളിയേക്കൽ, പി കുഞ്ഞാണി മുസ്ലിയാർ മേലാറ്റൂർ എന്നിവരുടെ അനുസ്മരണവും ദുആ മജ്ലിസും നടത്തി.
യോഗത്തിെൻറ ഉദ്ഘാനവും അനുസ്മരണ പ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും എസ്.വൈ.എസ് സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഉബൈദുല്ല തങ്ങൾ മേലാറ്റൂർ നിർവഹിച്ചു.
എസ്.കെ.ഐ.സി സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഒമാനൂർ അബ്ദുറഹ്മാൻ മൗലവി അധ്യക്ഷനായിരുന്നു. വിഖായ കോഒാഡിനേറ്റർ മുനീർ ഫൈസി മാമ്പുഴ സമാപന പ്രസംഗം നടത്തി. ഉമർ ഫൈസി പട്ടിക്കാട് മജ് ലിസുനൂറിനു നേതൃത്വം നൽകി.
സലീം മണ്ണാർക്കാട്, സക്കീർ കോഴിച്ചെന, യൂസുഫ് ഒളവട്ടൂർ, മുഹമ്മദ് മണ്ണാർക്കാട്, അബ്ദുറഹ്മാൻ കാസർകോട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഫരീദ് ഐക്കരപ്പടി സ്വാഗതവും ശിഹാബ് ഫൈസി ചെറുവട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
