Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിജയരാജൻ ആചാരിക്ക്...

വിജയരാജൻ ആചാരിക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
വിജയരാജൻ ആചാരിക്ക് യാത്രയയപ്പ് നൽകി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന വി​ജ​യ​രാ​ജ​ൻ ആ​ചാ​രി​ക്ക് കേ​ളി അ​ൽ ഖു​വാ​ഇ​യ യൂ​നി​റ്റ്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: കേ​ളി മു​സാ​ഹ്​​മി​യ ഏ​രി​യ അ​ൽ ഖു​വാ​ഇ​യ യൂ​നി​റ്റ്​ അം​ഗ​മാ​യ വി​ജ​യ​രാ​ജ​ൻ ആ​ചാ​രി​ക്ക് യൂ​നി​റ്റ്​ ത​ല​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കൊ​ല്ലം സ്വ​ദേ​ശി​യാ​യ വി​ജ​യ​രാ​ജ​ൻ അ​ൽ ഖു​വാ​ഇ​യ​യി​ലെ സ​നാ​ഇ​യ്യ വ​ർ​ക്ക്ഷോ​പ്പി​ൽ കാ​ർ​പ​ൻ​റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ക​മ്പ​നി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഏ​റെ നാ​ളാ​യി ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി ഫൈ​ന​ൽ എ​ക്സി​റ്റി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​ടു​വി​ൽ കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​െൻറ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് എ​ക്സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​വു​ക​യും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ വ​ഴി​തെ​ളി​യു​ക​യു​മാ​യി​രു​ന്നു.

അ​ൽ ഖു​വാ​ഇ​യ​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം ശ്യാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മു​സാ​ഹ്​​മി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ അ​നീ​ഷ് അ​ബൂ​ബ​ക്ക​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ നെ​ൽ​സ​ൺ, മ​ണി, യൂ​നി​റ്റ്​ അം​ഗ​ങ്ങ​ളാ​യ ജ​യ​കൃ​ഷ്ണ​ൻ, സാ​ജ​ൻ, രാ​മ​ദാ​സ​ൻ, ഗോ​പ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. യൂ​നി​റ്റ്​ ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി സ​ക്കീ​ർ സ്വാ​ഗ​ത​വും വി​ജ​യ​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhFarewellsaudiarabia
News Summary - Vijayarajan bids farewell to Acharya
Next Story