റിയൽ കേരള കാഫ് ഫുട്ബാൾ ടൂർണമെന്റിൽ വിജയ് മസാല ബി.എഫ്.സി ചാമ്പ്യന്മാർ
text_fieldsജിദ്ദ റിയൽ കേരള കാഫ് ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ വിജയ് മസാല ബി.എഫ്.സി ടീമിന് ട്രോഫി സമ്മാനിച്ചപ്പോൾ
ജിദ്ദ: കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾക്ക് റിയൽ കേരള ഒരുക്കിയ ഫുട്ബാൾ മാമാങ്കം പരിസമാപ്തി കുറിച്ചപ്പോൾ മത്സരത്തിൽ പേര് മാറാത്ത പെരുമ മാറാത്ത പാരമ്പര്യമുള്ള വിജയ് മസാല സ്പോൺസർ ചെയ്ത ബി.എഫ്.സി ടീം ജിദ്ദ ജേതാക്കളായി. ജിദ്ദയിലെ പ്രമുഖ എട്ട് സീനിയർ ടീമുകൾ പങ്കെടുത്ത മൽസരത്തിലെ ഫൈനലിൽ ശക്തരായ റീം അൽ ഊല യാംബു ടീമിനെയാണ് വിജയ് മസാല ബി.എഫ്.സി ടീം പരാജയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിയിൽ ഫോർവേർഡ് എം.ഡി സഹീർ പൊറ്റമ്മൽ നേടിയ മനോഹര ഗോളിൽ റീം അൽ ഊല യാംബു മുന്നിൽ എത്തിയെങ്കിലും രണ്ടാം പകുതിയിൽ ആസിഫ് വാഴക്കാടിന്റെ ഗോളിൽ വിജയ് മസാല ബി.എഫ്.സി ജിദ്ദ സമനില പിടിക്കുകയായിരുന്നു.
കളിയുടെ നിശ്ചിത സമയം ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനില പാലിച്ചു. വാശിയേറിയ മത്സരം എക്സ്ട്രാ ടൈമിലേക്കു കടന്നെങ്കിലും അവസാനം വരെ സമനില തുടർന്നപ്പോൾ ചാമ്പ്യൻമാരെ കണ്ടെത്താൻ കളി പെനാൽറ്റിയിലേക്ക് നീങ്ങി. കളിയിലുടനീളം വിജയ് മസാല ബി.എഫ്.സി ജിദ്ദ ടീമിന്റെ ഗോൾ മുഖം കാത്തുസൂക്ഷിച്ച ശക്തനായ കാവൽക്കാരൻ ഗോൾ കീപ്പർ ശറഫുവിന്റെ മനോഹരമായ സേവുകളിൽ ടീം എതിരാളികളായ റീം അൽ ഊല ടീം യാംബു ടീമിനെ 5-3 എന്ന നിലയിൽ പരാജയപ്പെടുത്തുകയായിരുന്നു. ടൂർണമെന്റ് ഫൈനലിലെ മികച്ച കളിക്കാരനായും ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായും വിജയ് മസാല ബി.എഫ്.സി ജിദ്ദ ടീമിലെ ശറഫുവിനെ തിരഞ്ഞെടുത്തു. മികച്ച സ്റ്റോപ്പറായി ബി.എഫ്.സിയുടെ ആഷിഖും ടൂർണമെന്റിലെ ബെസ്റ്റ് പ്ലയറായി റീം അൽ ഊല യാംബു ടീമിലെ ജൈസലിനെയും ബെസ്റ്റ് ഫോർവേർഡ് ആയി എം.ഡി സഹീർ പൊറ്റമ്മലിനേയും തിരഞ്ഞെടുത്തു.
ജിദ്ദയിലെ ബവാദിയിൽ കഴിഞ്ഞ എട്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ബവാദി ഫ്രണ്ട്സ് ക്ലബ് ജിദ്ദ എന്ന ബി.എഫ്.സി ടീമിനെ ഒന്നര മാസം മുമ്പാണ് വിജയ് മസാല സ്പോൺസർ ചെയ്യുന്നത്. കാലങ്ങളായി സൗദിയിലെ വിദേശികൾക്കിടയിലും സ്വദേശികൾക്കിടയിലും ഒരുപോലെ അറിയപ്പെടുന്ന വിജയ് മസാല കമ്പനിയുടെ സ്പോൺസർഷിപ്പിൽ ബി.എഫ്.സി ജിദ്ദ മത്സരിച്ച മൂന്ന് ടൂർണമെന്റുകളിൽ രണ്ടു വിന്നേഴ്സ് ട്രോഫികളും ഒരു റൺണ്ണേഴ്സ് ട്രോഫിയും സ്പോൺസറുടെ പേരിൽ നേടിയെടുക്കാൻ ക്ലബിന് ഇതിനോടകം സാധിച്ചു. ഈ മാസം 27നു ജിദ്ദ അമീർ ഫവാസ് ഏരിയ കെ.എം.സി.സി സംഘടിപ്പിക്കുന്ന ടൂർണമെന്റിലാണ് വിജയ് മസാല ബി.എഫ്.സി ജിദ്ദ ടീം അടുത്തതായി ബൂട്ടണിയുക എന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

