രുചിപ്പോരിനും സംഗീതവിരുന്നിനും ഒരുങ്ങി ജിദ്ദ: ‘വിജയ് ദം ദം ബിരിയാണി’ സെമി ഫൈനൽ വെള്ളിയാഴ്ച
text_fieldsജിദ്ദ: സൗദി അറേബ്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബിരിയാണി പാചകപ്പോരാട്ടമായ ‘വിജയ് ദം ദം ബിരിയാണി’യുടെ ജിദ്ദ സെമി ഫൈനൽ വെള്ളിയാഴ്ച അരങ്ങേറും. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി ഒരുക്കുന്ന ഈ മഹാമാമാങ്കത്തിൽ രുചിപ്പോരിനൊപ്പം ആകർഷകമായ സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. ഇതുവരെ കാണാത്ത വലിയ ആഘോഷത്തിനാണ് ജിദ്ദയിലെ പ്രദർശന നഗരി സാക്ഷ്യം വഹിക്കുന്നത്.
മത്സരാർഥികൾ തയാറാക്കിയ വിവിധതരം ബിരിയാണികൾ പ്രദർശന നഗരിയിൽ ഒരുക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് പ്രഗത്ഭരായ വിധികർത്താക്കൾ വേദിയിലെത്തി ഔദ്യോഗികമായി വിധിനിർണയം ആരംഭിക്കും. വൈകുന്നേരം 6.30-ഓടെ പ്രാദേശിക കലാകാരന്മാരുടെ ഒപ്പനയും മുട്ടിപ്പാട്ടും ഉൾപ്പെട്ട സ്വാഗത നൃത്തത്തോടെ സാംസ്കാരിക വിനോദ പരിപാടികൾക്ക് തിരിതെളിയും. തുടർന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളും പ്രായോജകരും പങ്കെടുക്കും.
തുടർന്ന് പ്രശസ്ത ഗായകരായ കണ്ണൂർ ശരീഫ്, ക്രിസ്റ്റകല എന്നിവർ നയിക്കുന്ന വമ്പൻ സംഗീതവിരുന്നിന് വേദി സാക്ഷ്യം വഹിക്കും. ഇതിനിടയിൽ വിധിനിർണയ വേദിയിൽ നിന്നുള്ള തത്സമയ വിവരങ്ങൾ അവതാരകർ കാണികളിലേക്ക് എത്തിക്കും. ജിദ്ദ സെമി ഫൈനലിലെ വിജയികളെയും, റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നവരെയും വേദിയിൽ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെയാണ് പരിപാടികൾ സമാപിക്കുക.
വിജയ്, ലുലു, ഇംപെക്സ്, ഫ്രണ്ട്ലി, സിറ്റി ഫ്ലവർ, ഫരീദ്, റീഗൽ ഗോൾഡ്, എം.ജി ഡബ്ല്യു, ഡെൽസി, സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെൻറർ, ബിസപ് അറേബ്യ, കാഫ് ലോജിസ്റ്റിക്സ്, ടാക്സ് പോയിൻറ്, ശിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി, ഡ്രസ് കോഡ് എന്നിവരാണ് ഈ മെഗാ ഇവൻറിെൻറ മുഖ്യ പ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

