വിജയ് ദം ദം ബിരിയാണി: ദമ്മിടാൻ തയാറായി സൗദി; റോഡ് ഷോ ജനുവരി 23-ന് നജ്റാനിൽ
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരമായ ഗൾഫ് മാധ്യമം ‘വിജയ് ദം ദം ബിരിയാണി’ കോണ്ടസ്റ്റിെൻറ ആവേശം വാനോളമുയർത്തി റോഡ് ഷോയ്ക്ക് ജനുവരി 23-ന് നജ്റാനിൽ തുടക്കമാകും. നജ്റാനിലെ അൽ അസാം മാളിലുള്ള സിറ്റി ഫ്ലവർ ഡിപ്പാർട്മെൻറ്മെൻറ് സ്റ്റോറിൽ വൈകീട്ടാണ് പരിപാടി. 24-ന് അബഹയിലെ സിറ്റി ഫ്ലവർ ഡിപ്പാർട്മെൻറ്മെൻറ് സ്റ്റോറിലും പരിപാടി നടക്കും.
പ്രശസ്ത അവതാരകനും ഫുഡ് വ്ലോഗറും മാജീഷ്യനുമായ രാജ് കലേഷ് നയിക്കുന്ന റോഡ് ഷോ സൗദിയിലെ പ്രമുഖ നഗരമായ നജ്റാനിൽ നിന്ന് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കും. റിയാദ്, ദമ്മാം, ജിദ്ദ, യാമ്പൂ, ജുബൈൽ, അൽ അഹ്സ തുടങ്ങി 10-ാളം നഗരങ്ങളിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലും റോഡ് ഷോയുടെ ഭാഗമായി പ്രത്യേക പരിപാടികൾ നടക്കും.
റോഡ് ഷോ എത്തുന്ന വേദികളിൽ വെച്ച് നടക്കുന്ന ‘ലാറ്ററൽ എൻട്രി’ മത്സരങ്ങളിലൂടെ വിജയിക്കുന്നവർക്ക് സെമി ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാനുള്ള സുവർണാവസരവും ഒരുക്കിയിട്ടുണ്ട്.
‘സൗദി ദം സ്റ്റാർ’, ‘സൗദി ബിരിയാണി രാജ’ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. 40,000 റിയാൽ ക്യാഷ് പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. ആകെ 50,000 റിയാലിെൻറ സമ്മാനങ്ങൾ മത്സരത്തിലുണ്ടാകും. ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലായാണ് സെമി ഫൈനൽ നടക്കുക. മെയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ഷെഫ് പിള്ള, അബിദ റഷീദ്, രാജ് കലേഷ് തുടങ്ങിയവർ വിധികർത്താക്കളായി എത്തും.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മത്സരാർത്ഥികളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ജനുവരി 30-ന് അവസാനിക്കും. രജിസ്റ്റർ ചെയ്യുന്നതിനായി www.madhyamam.com/dumdumbiriyani എന്ന ലിങ്ക് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

