ജുബൈലിൽ ആവേശം വിതറി ‘വിജയ് ദം ദം ബിരിയാണി’ റോഡ് ഷോ; വിജയികൾ സെമിയിലേക്ക്
text_fields‘വിജയ് ദം ദം ബിരിയാണി’ വിജയികളായ മുഹമ്മദ് നസീറുദീൻ, റംഷിന റിയാസ്, ലൂബിയ സറീൻ
ജുബൈൽ: ഗൾഫ് മാധ്യമം ഒരുക്കുന്ന ‘വിജയ് ദം ദം ബിരിയാണി’ മെഗാ റോഡ് ഷോ ജുബൈലിൽ ആവേശകരമായി അരങ്ങേറി. സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ കുടുംബങ്ങളടക്കം വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. ബിരിയാണി മത്സരത്തിലെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ വിജയികൾ സെമി ഫൈനലിലേക്ക് യോഗ്യത നേടി.
‘ലാറ്ററൽ എൻട്രി’ വിഭാഗത്തിൽ 20 പേർ മാറ്റുരച്ചു. ബിരിയാണി ദം സ്റ്റാറായി റംഷിന റിയാസ്, ലൂബിയ സറീൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് നസീറുദീനാണ് ബിരിയാണി രാജ. വിജയികൾക്ക് ഏപ്രിലിൽ നടക്കുന്ന സെമി ഫൈനലിലേക്കുള്ള ‘ഗോൾഡൻ ടിക്കറ്റ്’ വിതരണം ചെയ്തു.
‘വിജയ് ദം ദം ബിരിയാണി’ സെമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ സംഘാടകരോടൊപ്പം
വൈകുന്നേരം ആറിന് ആരംഭിച്ച പരിപാടിയിൽ സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ അതിഥികളായി എത്തി. എൻ.ജി. ബിനു, പി.സി. ഹാഷിം (റോയൽ മലബാർ), അജ്‌മൽ (റോയൽ അറേബ്യ കാറ്ററിങ്) എന്നിവരടങ്ങിയ വിധികർത്താക്കളാണ് മത്സരങ്ങൾ വിലയിരുത്തിയത്.
സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് സീനിയർ സ്റ്റോർ മാനേജർ ഹനീഫ കാപ്പാട്, ഡിപ്പാർട്ട്‌മെൻറ് മാനേജർമാരായ ആലിക്കോയ, പ്രസാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ ‘വിജയ്’ പ്രതിനിധികളായ അൻഷാദ്, മിഥുൻ, ‘ഫ്രണ്ടി’ പ്രതിനിധി ലുക്മാൻ സെയ്ദ്, ഗൾഫ് മാധ്യമം പ്രതിനിധികളായ സലീം മാഹി, നിഷാദ് ഗഫൂർ, ഷബിൻ മുഹമ്മദ്, മുനീർ എള്ളുവിള, അഹ്ഫാൻ എന്നിവരും സന്നിഹിതരായിരുന്നു.
മത്സരത്തിൽ പങ്കെടുത്തവർ
സജിൻ നിഷാനും സൗമ്യ മേനോനും അവതാരകരായിരുന്നു. ഗായകരായ കരീം മൂവാറ്റുപുഴ, സൗജന്യ ശ്രീകുമാർ, രഞ്ജിത്ത് എന്നിവർ സംഗീത വിരുന്നൊരുക്കി. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സിറ്റി ഫ്ലവർ, വിജയ്, ഫ്രണ്ടി എന്നീ സ്പോൺസർമാർ നൽകിയ സമ്മാനങ്ങളും വിതരണം ചെയ്തു.
തനിമ സാംസ്കാരിക വേദി ജുബൈൽ പ്രസിഡൻറ് മുഹമ്മദ് അലി തളിക്കുളം, ജുബൈൽ മലയാളി സമാജം പ്രസിഡൻറ് തോമസ് മാത്യു മാമൂടൻ, റോയൽ മലബാർ എം.ഡി ബോംബെ നിസാം, വേൾഡ് മലയാളി ഫെഡറേഷൻ ജുബൈൽ കൗൺസിൽ പ്രസിഡൻറ് സോണിയ ഹാരിസൺ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ നിഖില , സതീഷ് എന്നിവർ സംബന്ധിച്ചു. ഗൾഫ് മാധ്യമം ജുബൈൽ ലേഖകൻ ശിഹാബ് മങ്ങാടന്റെ ഏകോപനത്തിൽ ഡി. അനിൽ കുമാർ, സുകു സുഗതൻ, ഉല്ലാസ്, ശിഹാബുദ്ധീൻ, കെ.പി. മുനീർ, ഡോ. ജൗഷീദ്, യാസർ ബേപ്പൂർ, നിയാസ് നാരകത്ത്, ജബീർ ചേലക്കുളം, അൻവർ കരണത്ത്, ആസിഫ്, ബാസിത്ത്, ഇജാസ്, അബ്ദുറഹ്മാൻ മനക്കൽ എന്നിവരടങ്ങിയ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. സോനാ ജൂവലറി, ഫ്രണ്ടി ടെലികോം, സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ്, കാഫ് ലോജിസ്റ്റിക്സ്, ടാക്സ് പോയൻറ് എന്നിവരാണ് വിജയ് ദംദം ബിരിയാണി മത്സരത്തിന്റെ മറ്റ് പ്രായോജകർ.
ഗ്രാൻഡ് ഫിനാലെ മേയിൽ
ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലായാണ് സെമി ഫൈനലുകൾ അരങ്ങേറുക. മേയിൽ റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 50,000 റിയാലിന്റെ മെഗാ സമ്മാനമാണ് വിജയികളെ കാത്തിരിക്കുന്നത്. ഷെഫ് സുരേഷ് പിള്ള, ആബിദ റഷീദ്, രാജ് കലേഷ് (കല്ലു) എന്നിവർ ഫിനാലെയിൽ വിധികർത്താക്കളായി എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

