സൗദിയാകെ ദമ്മിടാൻ റെഡി; ‘വിജയ് ദം ദം ബിരിയാണി റോഡ് ഷോ’ വാഹനം ജിദ്ദയിൽ ഫ്ലാഗ് ഓഫ് ചെയ്തു
text_fields‘വിജയ് ദം ദം ബിരിയാണി റോഡ് ഷോ’ വാഹനം ജിദ്ദയിൽ അവതാരകൻ രാജ് കലേഷ് (കല്ലു), വിജയ് മസാല എം.ഡി ജോയ് മൂലൻ, കാഫ് ലോജിസ്റ്റിക്സ് സി.ഇ.ഒ ഫൈസൻ പൂന്തല എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു
ജിദ്ദ: സൗദി അറേബ്യയിലെ പാചകപ്രേമികൾ കാത്തിരുന്ന ഗൾഫ് മാധ്യമം ‘വിജയ് ദം ദം ബിരിയാണി’ മത്സരത്തിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന റോഡ് ഷോ വാഹന പര്യടനത്തിന് ജിദ്ദയിൽ ഉജ്ജ്വല തുടക്കം. പ്രശസ്ത അവതാരകനും ഫുഡ് വ്ളോഗറുമായ രാജ് കലേഷ് (കല്ലു), വിജയ് മസാല എം.ഡി ജോയ് മൂലൻ, കാഫ് ലോജിസ്റ്റിക്സ് സി.ഇ.ഒ ഫൈസൻ പൂന്തല എന്നിവർ ചേർന്നാണ് ജിദ്ദയിൽ റോഡ് ഷോ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
ഗൾഫ് മാധ്യമം, വിജയ് മസാല, കാഫ് ലോജിസ്റ്റിക്സ് പ്രതിനിധികൾ വാഹനത്തിന് മുന്നിൽ
സൗദിയിലെ പ്രധാന നഗരങ്ങളെ കോർത്തിണക്കിയാണ് പ്രത്യേകവാഹനം പര്യാടനം നടത്തുക. ജിദ്ദയിൽനിന്ന് ആരംഭിക്കുന്ന യാത്ര യാംബു, ത്വാഇഫ്, റിയാദ്, അബഹ, നജ്റാൻ, ദമ്മാം, ജുബൈൽ, അൽഹസ, ഹാഇൽ, ബുറൈദ, തബൂക്ക് തുടങ്ങിയ നഗരങ്ങളിലൂടെയെല്ലാം സഞ്ചരിക്കും. കാഫ് ലോജിസ്റ്റിക്സ് ആണ് പ്രത്യേക വാഹനം നൽകിയത്. ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗൾഫ് മാധ്യമം പ്രതിനിധികളും വിജയ് മസാല പ്രതിനിധികളും പങ്കെടുത്തു. ഓരോ നഗരത്തിലും എത്തുന്ന റോഡ് ഷോ വാഹനത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

