റിയാദിൽ രുചിയും ആനന്ദവും പകർന്ന് ‘വിജയ് ദം ദം ബിരിയാണി’ മെഗാ റോഡ് ഷോ
text_fields‘വിജയ് ദം ദം ബിരിയാണി’ മെഗാ റോഡ് ഷോയിലെ മത്സരാർത്ഥികളും വിജയികളും വിധികർത്താക്കൾക്കും അതിഥികൾക്കും സംഘാടകർക്കുമൊപ്പം
റിയാദ്: ‘ഗൾഫ് മാധ്യമ’വും ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിച്ച ‘വിജയ് ദം ദം ബിരിയാണി’ മെഗാ റോഡ് ഷോ, റിയാദ് മൻസൂറിയയിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ അരങ്ങേറി. അറിയപ്പെടുന്ന വ്ലോഗറും അവതാരകനുമായ സജിൻ നിശാൻ നയിച്ച ചടങ്ങ് നാല് മണിക്കൂറോളം നീണ്ടുനിന്നു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത റിയാദ് മേഖലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി നടത്തുന്ന ‘ലാറ്ററൽ എൻട്രി’ മത്സരമായിരുന്നു റോഡ് ഷോയിലെ പ്രധാന ആകർഷണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളളവർ, സൗദി, ബംഗ്ലാദേശ് പൗരന്മാർ എന്നിവരടങ്ങിയ 30-ഓളം പേരാണ് മത്സരിച്ചത്. തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം ബിരിയാണികളുടെ പാചക വൈദഗ്ധ്യവും രുചിയും മാറ്റുരച്ച മത്സരത്തിൽ അഞ്ചുപേർ സെമി ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റ്’ സ്വന്തമാക്കി.
ശബീബ നുവൈർ, ശഫാഹു റഹീസ്, ജംഫ്റീന ജംഫ്ഷിദ് എന്നിവർ ‘ബിരിയാണി ദം സ്റ്റാറാ’യും മുഹമ്മദ് ഫർഹാൻ ആദിൽ, ഇംതിയാസ് ബാബു എന്നിവർ ‘ബിരിയാണി രാജ’യായും സെമി ഫൈനലിസ്റ്റുകളായി. ഗ്രാൻഡ് ഹൈപർ ചീഫ് ഷെഫ് ശംസുദ്ദീൻ, പാചക വിദഗ്ധയും ഫുഡ് ഫോേട്ടാഗ്രാഫറുമായ നിസ്വ ഷറഫ്, അൽ ഹുഖൈർ ഗ്രൂപ്പ് ചീഫ് ഷെഫ് മസ്ഹൂദ് തായത്ത് എന്നിവർ ചേർന്നാണ് വിധിനിർണയം നടത്തിയത്. മാലിനി, ഷബീർ എന്നിവർ ചടങ്ങിൽ ഗാനങ്ങൾ ആലപിച്ചു. ശാഹിന അലി കൊപ്പത്തിെൻറ നേതൃത്വത്തിൽ മലർവാടി ടീം ഒപ്പന നടത്തി.
ലുഖ്മാൻ (ഫ്രൻഡി), അഫ്സൽ (വിജയ് മസാല), നൗഷാദ് (സിറ്റിഫ്ലവർ), സമീർ ബാബു (ഗ്രാൻറ് ഹൈപ്പർ ജനറൽ മാനേജർ), മുസമ്മിൽ (ഗ്രാൻറ് ഹൈപ്പർ മാർക്കറ്റിങ് മാനേജർ), സദറുദ്ദീൻ (ഗൾഫ് മാധ്യമം, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ), സലീം മാഹി (ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ), ഫൈസൽ കൊല്ലം (വളൻറിയർ ക്യാപ്റ്റൻ), ഗൾഫ് മാധ്യമം പ്രതിനിധികളായ മുനീർ എള്ളുവിള, അൽത്താഫ്, നിഹാൽ, നജിം കൊച്ചകലുങ്ക്, ആഫിയ വാളച്ചേരി എന്നിവർ മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും മെയ് മാസത്തിൽ റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കുമുള്ള പ്രതിഭകളെ കണ്ടെത്താനാണ് റോഡ് ഷോകൾ ലക്ഷ്യമിടുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറിെൻറ രുചി മഹാറാണി ആബിദ റഷീദ്, ഫുഡ് വ്ലോഗറും അവതാരകനുമായ രാജ് കലേഷ് എന്നിവർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലിെൻറ വമ്പിച്ച സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

