ബിരിയാണി അനന്യമായ ഒരു ആഗോള ഭക്ഷണം, ഇന്ത്യൻ വൈവിധ്യം അതുല്യം: വൈ. സാബിർ
text_fields‘വിജയ് ദം ദം ബിരിയാണി’ ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ എംബസി വെൽഫെയർ കോൺസുലർ വൈ. സാബിർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ബിരിയാണി അനന്യമായ ഒരു ആഗോള ഭക്ഷണമാണെന്നും അതിെൻറ ഇന്ത്യൻ വൈവിധ്യം അതുല്യമാണെന്നും ഇന്ത്യൻ എംബസി വെൽഫെയർ കോൺസുലർ വൈ. സാബിർ പറഞ്ഞു. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച ‘വിജയ് ദം ദം ബിരിയാണി പാചകമത്സര’ത്തിെൻറ ഗ്രാൻഡ് ഫിനാലെ മലസ് ലുലു ഹൈപ്പർമാർക്കറ്റ് റൂഫ് ടോപ്പ് അരീനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സംസ്കാരത്തിെൻറ മതേതര നിലപാടുകളും വൈവിധ്യമാർന്ന സവിശേഷതകളും വിളിച്ചോതുന്ന ജനകീയമായ രുചിപെരുമയാണ് ബിരിയാണിക്കുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പാചകമത്സര പരിപാടിക്ക് ഇത്രയധികം ജന പങ്കാളിത്തം ഉണ്ടാകുന്നത് അഭൂതപൂർവമാണെന്നും, വളരെ മനോഹരമായും കെട്ടുറപ്പോടെയുമാണ് സംഘടകർ ഈ പരിപാടി ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം അഭിനന്ദിച്ചു.
‘വിജയ് ദം ദം ബിരിയാണി’ ഗ്രാൻഡ് ഫിനാലെ പരിപാടിയിൽ അതിഥിയായെത്തിയ മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
ഗൾഫ് മാധ്യമം-മീഫ്രണ്ട് മിഡിൽ ഈസ്റ്റ് ഡയറകട്ർ സലീം അമ്പലൻ അധ്യക്ഷത വഹിച്ചു. ‘വേൾഡ് ഷെഫ്സ്’ പ്രസിഡൻറും പ്രശസ്ത ജർമ്മൻ ഷെഫുമായ തോമസ് എ. ഗുഗ്ലർ മുഖ്യാതിഥിയായി.
മൂലൻസ് ഗ്രൂപ്പ് ചെയർമാൻ ജോസ് മൂലൻ, മാനേജിങ് ഡയറക്ടർ മൂലൻസ് ഗ്രൂപ്പ് ഇന്ത്യ മാനേജിങ് ഡയറക്ടർ സാജു മൂലൻ, ഓവർസീസ് മാനേജിങ് ഡയറക്ടർ ജോയ് മൂലൻ, വിജയ് മസാല കൺട്രി പാർട്ണർ അബ്ദുൽ അസീസ് സഹരി, പ്രശസ്ത ഷെഫ് സുരേഷ് പിള്ള, ഫുഡ് വ്ലോഗറും സെലിബ്രിറ്റി അവതാരകനുമായ രാജ് കലേഷ്, ലുലു റിയാദ് റീജനൽ മാനേജർ ജലീൽ, ഇംപക്സ് ചീഫ് ഓപറേറ്റിങ് ഓഫീസർ സിറാജുദ്ദീൻ അബ്ദുല്ല, ഫ്രണ്ടി സെഗ്മെൻറ് സൂപ്പർ വൈസർ നിരാജ് സിങ്,
സിറ്റി ഫ്ലവർ മാർക്കറ്റിങ് മാനേജർ നൗഷാദ്, ഫറയീദ് എം.ഡി നിഹാൽ പോളാനി, റീഗൽ ഗോൾഡ് സി.ഇ.ഒ ഷെബീർ, ബിസ്സപ് അറേബ്യ സി.ഇ.ഒ സുഹൈൽ, ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ സദറുദ്ദീൻ കിഴിശ്ശേരി, ഗൾഫ് മാധ്യമം സൗദി റെസിഡൻറ് മാനേജർ സലീം മാഹി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

