വിദ്യ ബാലകൃഷ്ണന് ദമ്മാമിൽ സ്വീകരണം നൽകി
text_fieldsദമ്മാം: ഹ്രസ്വ സന്ദർശനാർഥം സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി വിദ്യ ബാലകൃഷ്ണന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഖത്തറിൽനിന്ന് ദമ്മാമിലെത്തിയ അവർ കെ.പി.സി.സി നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കലുമായും ഒ.ഐ.സി.സി ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തി. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഒ.ഐ.സി.സി നടത്തിയ പ്രവർത്തനങ്ങളെ അവർ പ്രകീർത്തിച്ചു.
ഭാരവാഹികളായ ചന്ദ്രമോഹൻ, ഹനീഫ് റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, സി. അബ്ദുൽ റസാഖ്, അസ്ലം ഫറോക്ക്, ഹമീദ് മരക്കാശേരി, ശ്രീനാഥ്, ഷിജില ഹമീദ്, സഹീർ ചുങ്കം എന്നിവർ ചേർന്നാണ് വിദ്യ ബാലകൃഷ്ണനെ ദമ്മാമിൽ സ്വീകരിച്ചത്.