Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിഡി​യോ ഹോം ​ആ​ൻ​ഡ്...

വിഡി​യോ ഹോം ​ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെൻറ​ർ സൗ​ദി​യി​ൽ ‘ഓ​സ്‌​കാ​ർ’ ബ്രാ​ൻ​ഡ് ലോ​ഞ്ച് ചെ​യ്തു

text_fields
bookmark_border
press meet conducted by video home and electronics centre
cancel
camera_alt

വീ​ഡി​യോ ഹോം ​ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെൻറ​ർ സാ​ര​ഥി​ക​ൾ ജി​ദ്ദ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ഖ​ത്ത​റി​ൽ 44 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള പ്ര​മു​ഖ ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ത​ര​ണ​ക്കാ​രും റീ​ട്ടെ​യി​ല​റു​മാ​യ വീ​ഡി​യോ ഹോം ​ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെൻറ​ർ, സൗ​ദി അ​റേ​ബ്യ​യി​ൽ ത​ങ്ങ​ളു​ടെ ഇ​ൻ​ഹൗ​സ് ബ്രാ​ൻ​ഡാ​യ ‘ഓ​സ്​​കാ​ർ’ ലോ​ഞ്ച് ചെ​യ്തു. എ​ൽ.​ജി, ജെ.​ബി.​എ​ൽ, ഹ​ർ​മാ​ൻ, ഇ​ൻ​ഡെ​സി​റ്റ്, അ​രി​സ്റ്റോ​ൺ, ബ്ര​ദ​ർ, ബ്ലൂ​എ​യ​ർ, നോ​ക്കി​യ, ന്യൂ​ട്രി​ബു​ള്ളെ​റ്റ്, ന്യൂ​ട്രി​കു​ക്ക് തു​ട​ങ്ങി​യ പ്ര​മു​ഖ രാ​ജ്യാ​ന്ത​ര ബ്രാ​ൻ​ഡു​ക​ളു​ടെ വി​ത​ര​ണ​ക്കാ​ർ എ​ന്ന നി​ല​യി​ൽ ഖ​ത്ത​റി​ൽ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത പി​ടി​ച്ചു​പ​റ്റി​യ സ്ഥാ​പ​ന​മാ​ണ് വീ​ഡി​യോ ഹോം ​ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെൻറ​ർ എ​ന്ന് ജി​ദ്ദ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ക​മ്പ​നി സാ​ര​ഥി​ക​ൾ അ​റി​യി​ച്ചു.

ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളു​ടെ വി​ത​ര​ണ മി​ക​വി​ന് പു​റ​മെ, വീ​ഡി​യോ ഹോം ​ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെൻറ​ർ ഖ​ത്ത​റി​ലു​ട​നീ​ളം ജം​ബോ ഇ​ല​ക്ട്രോ​ണി​ക്സ് എ​ന്ന പേ​രി​ൽ 14 റീ​ട്ടെ​യി​ൽ ഔ​ട്ട​ലെ​റ്റു​ക​ൾ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്നു. കൂ​ടാ​തെ, ക​മ്പ​നി​യു​ടെ ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​തി​വേ​ഗം ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്നു. ആ​ഗോ​ള വി​പു​ലീ​ക​ര​ണ ത​ന്ത്ര​ത്തി​​ന്റെ ഭാ​ഗ​മാ​യി ക​മ്പ​നി ഇ​തി​നോ​ട​കം ഒ​മാ​നി​ലേ​ക്കും യു.​എ.​ഇ​യി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​പു​ല​മാ​യ അ​നു​ഭ​വ​വും വൈ​ദ​ഗ്ധ്യ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​കൊ​ണ്ടാ​ണ് വീ​ഡി​യോ ഹോം ​ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെൻറ​ർ ഇ​പ്പോ​ൾ സൗ​ദി അ​റേ​ബ്യ​യി​ൽ സ്വ​ന്തം ബ്രാ​ൻ​ഡാ​യ ഓ​സ്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് സാ​ര​ഥി​ക​ൾ അ​റി​യി​ച്ചു.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളും മു​ൻ​ഗ​ണ​ന​ക​ളും നി​റ​വേ​റ്റു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക തി​ക​വ്, ഗു​ണ​നി​ല​വാ​രം, താ​ങ്ങാ​നാ​വു​ന്ന വി​ല എ​ന്നി​വ​യി​ൽ ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ജി​ദ്ദ​യി​ൽ ക​മ്പ​നി​യു​ടെ പു​തി​യ ഓ​ഫീ​സും വി​ൽ​പ്പ​നാ​ന​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്കാ​യി സ​ർ​വി​സ്​ സെൻറ​റും ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ഭാ​വി​യി​ൽ ത​ന്നെ റി​യാ​ദി​ലും ദ​മ്മാ​മി​ലും ക​മ്പ​നി​യു​ടെ ഓ​ഫീ​സും സ​ർ​വി​സ്​ സെൻറ​റും ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​വ​രു​ന്നു. 'ഓ​സ്‌​ക്കാ​ർ' ബ്രാ​ൻ​ഡി​നെ​യും വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്ഡേ​റ്റു​ക​ൾ​ക്കും, വീ​ഡി​യോ ഹോം ​ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെൻറ​റി​​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.oscarglobal.org സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണെ​ന്നും സാ​ര​ഥി​ക​ൾ അ​റി​യി​ച്ചു.

സൗ​ദി അ​റേ​ബ്യ​ൻ വി​പ​ണി​യി​ലേ​ക്ക് ‘ഓ​സ്‌​കാ​റി’​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വീ​ഡി​യോ ഹോം ​ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക് സെൻറ​ർ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ സി.​വി റ​പ്പാ​യി പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ സ​മ്പ​ന്ന​മാ​യ അ​നു​ഭ​വ​വും ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി​ക്കു​വേ​ണ്ടി​യു​ള്ള സ​മ​ർ​പ്പ​ണ​വും കൊ​ണ്ട് മി​ക​വി​​ന്റെ​യും മൂ​ല്യ​ത്തി​െൻറ​യും പ​ര്യാ​യ​മാ​യ ‘ഓ​സ്​​കാ​ർ’ പെ​ട്ടെ​ന്ന് സൗ​ദി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ഏ​റെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു മി​ക​ച്ച ബ്രാ​ൻ​ഡാ​യി മാ​റു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ഡി​യോ ഹോം ​ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെൻറ​റി​ൽ, അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സേ​വ​ന​വു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ക​മ്പ​നി വൈ​സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ങ്‌ ഡ​യ​റ​ക്ട​റു​മാ​യ ഖ​ത്ത​ർ പൗ​ര​ൻ സ​ജീ​ദ് ജാ​സിം മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യി​ൽ ഓ​സ്‌​കാ​റി​​ന്റെ സ​മാ​രം​ഭം ത​ങ്ങ​ളു​ടെ യാ​ത്ര​യി​ലെ ഒ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ്, രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ശാ​ശ്വ​ത​മാ​യ ബ​ന്ധം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ദ്ദ പാ​ർ​ക്ക് ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക​മ്പ​നി സി.​എ​ഫ്.​ഒ സു​ധീ​ഷ് പൂ​ക്കൂ​ട​ൻ, സൗ​ദി ക​ൺ​സ​ൾ​ട്ട​ൻ​റ് കെ. ​അ​ബ്ദു​ൽ നി​ഷാ​ദ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrandSaudi NewsVideo home and electronic center
News Summary - Video home and electronic center launches 'Oscar' brand in Saudi
Next Story