‘നാടണയുന്ന പ്രവാസം’–മലപ്പുറം സൗഹൃദവേദി വിഡിയോ സംഗമം
text_fieldsജിദ്ദ: കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ഒട്ടേറേ പ്രവാസികളുടെ ജോലിയും അവരുടെ സമ്പാദ്യവും അനിശ്ചിതത്വത്തിലായിരിക്കെ മലപ്പുറം സൗഹൃദവേദി ജിദ്ദ ‘നാടണയുന്ന പ്രവാസം’എന്ന വിഷയത്തിൽ സൂം വിഡിയോ കോണ്‍ഫറൻസ് സംഘടിപ്പിച്ചു. മാധ്യമപ്രവര്ത്തകന് ഫിറോസ് സാലി മുഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
യു.എം. ഹുസൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. പി.കെ. ബീരാന് ബാവ പരിപാടി നിയന്ത്രിച്ചു. പി.കെ. കുഞ്ഞാന്, അരുവി മോങ്ങം, മുസാഫിര്‍, സലീന മുസാഫിര്‍, സുല്‍ഫീക്കര്‍ ഒതായി, മുസഫര്‍ അഹമ്മദ് പാണക്കാട്, ബഷീറലി പരുത്തിക്കുന്നന്‍, നൂറുന്നീസ ബാവ, കമാല്‍ കളപ്പാടന്‍, സലീം സൂപര്‍, യാസര്‍ കൊന്നോല, സഹീര്‍ മങ്കരത്തൊടി, മുജീബ് പാറക്കല്‍ എന്നിവര്‍ സംസാരിച്ചു. ഹഫ്സ മുസഫര്‍ നന്ദി പറഞ്ഞു.
