Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒന്നര വർഷത്തെ...

ഒന്നര വർഷത്തെ നിയമപോരാട്ടത്തിന്​ വിജയം; അവർ മടങ്ങും

text_fields
bookmark_border
ഒന്നര വർഷത്തെ നിയമപോരാട്ടത്തിന്​ വിജയം; അവർ മടങ്ങും
cancel
camera_alt

സൗ​ദി ലേ​ബ​ർ കോ​ട​തി​യു​ടെ അ​നു​കൂ​ല വി​ധി നേ​ടി​യ തൊ​ഴി​ലാ​ളി​ക​ൾ 

റി​യാ​ദ്: ജോ​ലി​യും ശ​മ്പ​ള​വും ന​ഷ്​​ട​പ്പെ​ട്ട്​ ഒ​ന്ന​ര വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഒ​ടു​വി​ൽ അ​നു​കൂ​ല വി​ധി. 40ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ സൗ​ദി ലേ​ബ​ർ കോ​ട​തി​യു​ടെ വി​ധി ആ​ശ്വാ​സ​മാ​യി മാ​റി​യ​ത്. വി​വി​ധ ജോ​ലി​ക​ൾ ക​രാ​റെ​ടു​ത്ത്​ ചെ​യ്തി​രു​ന്ന ട്രേ​ഡി​ങ് ക​മ്പ​നി​യി​ലെ ഇൗ ​തൊ​ഴി​ലാ​ളി​ക​ളി​ൽ മ​ല​യാ​ളി​ക​ളു​മു​ണ്ട്.

ഒ​ന്ന​ര വ​ർ​ഷ​മാ​യി ജോ​ലി​യോ ശ​മ്പ​ള​മോ കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​മോ ല​ഭി​ക്കാ​തെ ഇ​വ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ പ്ര​വാ​സി സം​ഘ​ട​ന​ക​ളും എം​ബ​സി​യും ഇ​വ​ർ​ക്ക് വേ​ണ്ട ഭ​ക്ഷ​ണ​വും മ​റ്റു സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. ക​മ്പ​നി അ​ധി​കൃ​ത​രി​ൽ​നി​ന്ന് അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക്ക് ഇ​വ​ർ പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം കാ​ണാ​തെ വ​ന്ന​പ്പോ​ഴാ​ണ് സ​ലീം കൊ​ടു​ങ്ങ​ല്ലൂ​ർ, യൂ​നു​സ് മു​ന്നി​യൂ​ർ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ലേ​ബ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഒ​ടു​വി​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നു ശേ​ഷം കോ​ട​തി ഇ​ട​പെ​ട്ടു. ശ​മ്പ​ള​വും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​ൻ ക​മ്പ​നി​യോ​ട്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​മു​റ​ക്ക് ഇ​വ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന്​ സ​ലിം കൊ​ടു​ങ്ങ​ല്ലൂ​രും യൂ​നു​സ് മു​ന്നി​യൂ​രും പ​റ​ഞ്ഞു.

Show Full Article
TAGS:legal battlevictory
Next Story