അകാലത്തിൽ പൊലിഞ്ഞ ഗായകൻ നിസാർ വയനാടിനെ അനുസ്മരിച്ച് വൈബ്സ് ഓഫ് റിയാദ്
text_fieldsറിയാദ്: അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയ ഗായകൻ നിസാർ വയനാടിനെ അനുസ്മരിച്ച് റിയാദിലെ കലാ കൂട്ടായ്മയായ വൈബ്സ് ഓഫ് റിയാദ്. അസീസിയ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അനുശോചനപരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
നിസാർ വയനാട് അവസാനമായി സൗദിയിലെത്തിയത് വൈബ്സ് ഓഫ് റിയാദ് കഴിഞ്ഞ വർഷം നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കാനായിരുന്നു. ഒരു വർഷം മുൻപ് സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റ് അവരുടെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ സംഗീത വിരുന്നിലും നിസാർ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ എല്ലാവർക്കും സുപരിചിതനായിരുന്നു നിസാറെന്നും സൗഹൃദങ്ങൾ എന്നും കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നുവെന്നും പരിപാടിയിൽ സംസാരിച്ചവർ അനുസ്മരിച്ചു.
കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ സൗദിയിലെ പ്രവാസികളുടെ മനസ്സിൽ ഇടം നേടാൻ നിസാറിന് സാധിച്ചുവെന്നും പലരും ചൂണ്ടിക്കാട്ടി. ഈ മാസം സൗദിയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് ഏവരെയും വേദനയിലാഴ്ത്തി പ്രിയ ഗായകെൻറ മരണവാർത്ത എത്തിയത്.
വൈബ്സ് ഓഫ് റിയാദ് സെക്രട്ടറി ഉണ്ണി, ട്രഷറർ നൗഷാദ് സിറ്റിഫ്ലവർ, മറ്റ് ഭാരവാഹികളായ അൻവർ ഷാ, ജെയ്ൻ ജോൺ, നൗഷാദ് അബ്ദുല്ല, മുഹമ്മദ് സാലിം, സഞ്ജു, കെ.എം.സി.സി പ്രതിനിധി റാഷിദ് ദയ, പാട്ടുകാരനും നിസാർ വയനാടിെൻറ പ്രിയ സുഹൃത്തുമായ കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന മയ്യിത്ത് നമസ്കാരത്തിനും പ്രാർത്ഥനയ്ക്കും അബ്ദുസലാം സഖാഫി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

