Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈ​ബ്​​സ്​ മ​ല​സ്​...

വൈ​ബ്​​സ്​ മ​ല​സ്​ ക​മ്മി​റ്റി നേ​തൃ​സം​ഗ​മ​വും ഇ​ഫ്​​താ​ർ മീ​റ്റും

text_fields
bookmark_border
Vibes Malas Committee
cancel
camera_alt

റി​യാ​ദി​ൽ വൈ​ബ്​​സ്​ മ​ല​സ്​ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നേ​തൃ​സം​ഗ​മ​വും ഇ​ഫ്​​താ​ർ മീ​റ്റും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: ക​ലാ​സാം​സ്​​കാ​രി​ക സം​ഘ​ട​ന​യാ​യ ‘വൈ​ബ്‌​സ്’ മ​ല​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​സം​ഗ​മ​വും ഇ​ഫ്താ​ർ മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ മ​ല​സ് പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ ആ​രി​ഫ് മു​ഹ​മ്മ​ദ് പൊ​തു​പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

വൈ​ബ്‌​സ് മ​ല​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ഫീ​ൽ ഖു​റൈ​ശി 2023-2024 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. മ​ല​സ് കേ​ന്ദ്രീ​ക​രി​ച്ച്​ ര​ക്ത​ദാ​ന​ത്തി​ൽ സ​ജീ​വ​മാ​യ വൈ​ബ്‌​സ് വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക്​ പ്ര​സി​ഡ​ൻ​റ്​ ന​ന്ദി​യും അ​നു​മോ​ദ​ന​വും അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ വൈ​ബ്‌​സ് വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ റ​മീ​സ് കൊ​ച്ചി​ൻ ഇ​ഫ്‌​താ​റി​ന്റെ സ്നേ​ഹ​സ​ന്ദേ​ശം അ​റി​യി​ച്ചു.

സ്നേ​ഹ​ത്തി​​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​​ന്റെ​യും ആ​ശ​യം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് വൈ​ബ്‌​സ് പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം ഉ​പ​യോ​ഗി​ച്ച് കൊ​ണ്ടാ​ണ് ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കി​യ​ത്. ഇ​ഫ്‌​താ​റി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പേ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ച്ച വി​ജ​യി​ക​ൾ​ക്ക് വൈ​ബ്‌​സ് ക​ൺ​വീ​ന​ർ ഷാ​ജ​ഹാ​ൻ ചെ​റു​കു​ണ്ടി​ൽ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. റി​യാ​ദി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഷാ​ജി പാ​നൂ​ർ, കേ​ളി മ​ല​സ് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് പെ​രു​മ്പ​ട​പ്പ്, ശ​റ​ഫു​ദ്ദീ​ൻ പു​ന്ന​യൂ​ർ​ക്കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷ​മീ​സ് വ​ലി​യ​വ​ള​പ്പി​ൽ സ്വാ​ഗ​ത​വും കോ​ഓ​ഡി​നേ​റ്റ​ർ സി​റാ​ജ് ആ​ലു​വ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetLeadership MeetingVibes Malas Committee
News Summary - Vibes Malas Committee Leadership Meeting and Iftar Meet
Next Story