ജിസാനിൽ വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രം തുടങ്ങുന്നു
text_fieldsജിസാൻ: മേഖലയിലെ പ്രവാസി ഇന്ത്യക്കാരുടെ ചിരകാല അഭിലാഷമായ സ്ഥിരം പാസ്പോർട്ട് സേവനകേന്ദ്രം യാഥാർഥ്യമാകുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രം ഏപ്രിൽ 18 മുതൽ പ്രവർത്തനമാരംഭിക്കും. ജിസാൻ നോർത്ത് കോർണിഷിൽ അമീർ മുഹമ്മദ് ബിൻ നാസർ റോഡിലുള്ള ചേംബർ ഓഫ് കോമേഴ്സ് സെൻററിലാണ് കേന്ദ്രം പ്രവർത്തിക്കുക. വെള്ളി, ശനി ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാണ് പ്രവർത്തന സമയം.
അപേക്ഷ സമര്‍പ്പിക്കുന്നതിന് അപ്പോയ്മെൻറ് നിര്‍ബന്ധമായതിനാൽ സേവനങ്ങള്‍ക്ക് വി.എഫ്.എസ് വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. നേരത്തേ ഉണ്ടായിരുന്ന വി.എഫ്.എസ് കോൺസുലാർ സന്ദർശനം കോവിഡ് മൂലം നിർത്തിവെച്ചിരിക്കുകയാണ്. അവസാനമായി കഴിഞ്ഞ ഡിസംബറിലായിരുന്നു കോൺസുലാർ സംഘം ജിസാൻ സന്ദർശിച്ചത്.
നിലവിൽ ജിസാൻ മേഖലയിലുള്ളവർ സേവനത്തിനായി ഖമീസ്മുശൈത്തിലുള്ള വി.എഫ്.എസ് കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
ജിസാനിൽ സേവനകേന്ദ്രം തുടങ്ങാനുള്ള കോൺസുലേറ്റ് തീരുമാനത്തെ വിവിധ സാമൂഹിക സംഘടനകൾ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

