Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വെസ്കോസ' മലയാളി നഴ്സുമാരെ ആദരിച്ചു

text_fields
bookmark_border
‘വെസ്കോസ’ മലയാളി നഴ്സുമാരെ ആദരിച്ചു
cancel
camera_alt

മ​ല​യാ​ളി ന​ഴ്​​സു​മാ​രെ വെ​സ്കോ​സ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ച​പ്പോ​ൾ

ദമ്മാം: ആതുരസേവനത്തിൽ മികവ് പുലർത്തിയ മലയാളി നഴ്സുമാരെ വെസ്കോസ മലയാളി അസോസിയേഷൻ 15ാ ം വാർഷികാഘോഷ വേളയിൽ ആദരിച്ചു. ദമ്മാം അൽമന ആശുപത്രിയിലെ നഴ്സും അസോസിയേഷൻ അംഗമായിരുന്ന പരേതനായ സജു യോഹന്നാന്റെ ഭാര്യയുമായ രാജിമോൾ സജു, ദമ്മാം അൽമന ആശുപത്രിയിലെ നഴ്സും അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം ജോഷി ജോർജിന്റെ ഭാര്യയുമായ ജിൻസി എബ്രഹാം, ദമ്മാം സെൻട്രൽ ആശുപത്രിയിലെ നഴ്സും അസോസിയേഷൻ അംഗം ഡെനീഷ് തോമസിന്റെ ഭാര്യയുമായ ദിവ്യ ജോസഫ് എന്നിവരെയാണ് ആദരിച്ചത്. അസോസിയേഷൻ പ്രസിഡന്റ്‌ കെ.പി. പ്രിജി ഫലകം സമ്മാനിച്ചു. ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ, രാജിമോൾ സജുവിനെ പൊന്നാട അണിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Vescosa' honored Malayali nurses
Next Story