Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ങ്ങ​ര...

വേ​ങ്ങ​ര കെ.​എം.​സി.​സി 'ഫോ​ക്ക​സ് 20-21'ന്​ ​തു​ട​ക്കം കു​റി​ച്ചു

text_fields
bookmark_border
വേ​ങ്ങ​ര കെ.​എം.​സി.​സി ഫോ​ക്ക​സ് 20-21ന്​ ​തു​ട​ക്കം കു​റി​ച്ചു
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം ‘ഫോ​ക്കാ​സ് 20-21’പ്ര​വ​ർ​ത്ത​ക സം​ഗ​മം മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം ആ​വി​ഷ്​​ക​രി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ള​ട​ങ്ങി​യ 'ഫോ​ക്ക​സ് 20-21'ന്​ ​തു​ട​ക്കം കു​റി​ച്ചു. ബ​ത്ഹ​യി​ലെ മാ​സ് ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ക സം​ഗ​മം മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ എ.​പി. നാ​സ​ർ കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ഫി ചി​റ്റ​ത്തു​പാ​റ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ലി​വ് ഹാ​ഫ് റി​യാ​ൽ ക്ല​ബ് അം​ഗ​ങ്ങ​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച പ​ണം കൊ​ണ്ട് അ​ലി​വ് റി​യാ​ദ് ചാ​പ്റ്റ​ര്‍ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച അ​ലി​വ് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഫി​സി​യോ തെ​റ​പ്പി സെൻറ​ർ പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണം ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് നി​ർ​വ​ഹി​ച്ചു. 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ​മൂ​ഹ​ത്തി​ലെ പ്ര​യാ​സ​പ്പെ​ടു​ന്ന രോ​ഗി​ക​ൾ​ക്കാ​യി ഫി​സി​യോ തെ​റ​പ്പി സെൻറ​ർ നി​ർ​മി​ച്ച​ത്. കോ​വി​ഡി​െൻറ പ്ര​യാ​സ​ഘ​ട്ട​ങ്ങ​ളി​ൽ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ന​ട​പ്പാ​ക്കി​യ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് വേ​ങ്ങ​ര, ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, ചാ​ർ​ട്ടേ​ഡ് വി​മാ​ന മി​ഷ​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ന​വാ​സ് കു​റു​ങ്കാ​ട്ടി​ൽ എ​ന്നി​വ​ർ​ക്ക്​ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ 'കോ​വി​ഡ് സ​ല്യൂ​ട്ടി​ങ് ഹീ​റോ​സ്'​സ്നേ​ഹാ​ദ​രം സ​മ​ർ​പ്പി​ച്ചു.

ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​ൽ​നി​ന്നും ല​ഭി​ച്ച വി​ഹി​ത​വും മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഹി​ത​വും ചേ​ർ​ത്ത് ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. 10 മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ്നേ​ഹ ശേ​ഖ​രം പ​ദ്ധ​തി ന​വാ​സ് കു​റു​ങ്കാ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ആ​ദ്യ​മാ​സ വി​ജ​യി​ക​ളു​ടെ ഫ​ണ്ടു​ക​ള്‍ കൈ​മാ​റു​ക​യും ചെ​യ്തു. മ​ണ്ഡ​ലം ട്ര​ഷ​റ​ർ സ​ഫീ​ർ എം.​ഇ. ആ​ട്ടീ​രി, ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് ച​ക്കാ​ല, മു​ഷ്താ​ഖ് ടി. ​വേ​ങ്ങ​ര, പി.​ഇ. സു​ൽ​ഫി, ഷ​ബീ​ർ അ​ലി ജാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​കെ. അ​ഷ്റ​ഫ്, നാ​സ​ർ പൈ​നാ​ട്ടി​ൽ, വി.​കെ. മു​ഹ​മ്മ​ദ​ലി, റ​ഹീം കു​രു​ണി​യ​ൻ, സി​ദ്ദീ​ഖ് പു​തി​യ​ത്ത് പു​റാ​യ, പി.​ടി. നൗ​ഷാ​ദ്, എ​ൻ.​പി. അ​നീ​സ്, ശ​രീ​ഫ് കൊ​ള​പ്പു​റം, ഹു​സൈ​ൻ പാ​മ​ങ്ങാ​ട​ൻ, സ​മീ​ർ അ​രീ​ക്ക​ൻ, ബ​ഷീ​ർ ഉ​ള്ളാ​ട്ട്, ടി.​കെ. യാ​സ​ർ, നൗ​ഫ​ൽ തൊ​മ്മ​ങ്ങാ​ട​ൻ, കെ.​ടി. സി​ദ്ദീ​ഖ്, പി.​കെ.​എം. ഷം​സീ​ർ ക​ണ്ണ​മം​ഗ​ലം, കെ.​ടി. ഫാ​റൂ​ഖ്, ല​ത്തീ​ഫ് ഉ​ള്ളാ​ട​ൻ​ഞ്ചേ​രി, എ.​കെ. നാ​സ​ർ, ല​ത്തീ​ഫ് ക​ണ്ണ​മം​ഗ​ലം, റ​ഷീ​ദ് തൂ​മ്പ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടി. ​മു​ഷ്​​താ​ഖ് വേ​ങ്ങ​ര ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജ്മു​ദ്ദീ​ൻ അ​രീ​ക്ക​ൻ സ്വാ​ഗ​ത​വും ടി.​ടി. അ​ഷ്‌​റ​ഫ്‌ വേ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vengarasaudi news'Focus
Next Story