വെള്ളാപ്പള്ളി ഒരുമ്പെട്ടാൽ...
text_fields‘പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ...’ ഈ വരി ഇന്ന് അക്ഷരാർഥത്തിൽ യോജിക്കുന്നത് കൊടുംവിഷം തുപ്പുന്ന വെള്ളാപ്പള്ളിക്കാണ്. പന്ത്രണ്ട് മക്കളിൽ ഏഴാമനായ വെള്ളാപ്പള്ളിക്ക് 80 കഴിഞ്ഞപ്പോൾ ചിത്തഭ്രമം സംഭവിച്ചിരിക്കുകയാണ്. വറ്റി വരണ്ട തലയോട്ടിയുടെ ഉള്ളിൽനിന്ന് നിരന്തരം കാളക്കൂട വിഷമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇയാളെ നിയന്ത്രിച്ചില്ലെങ്കിൽ കേരളം വലിയ വിലകൊടുക്കേണ്ടി വരും. നാട്ടിലെ സൗഹാർദാന്തരീക്ഷത്തെ ഇല്ലാതാക്കാനുള്ള പൊട്ടാസ്യം സയനൈഡാണ് ഇയാൾ നിരന്തരം പുറത്തുവിടുന്നത്.
മുസ്ലിം ലീഗിന്റെ നേതാക്കന്മാർ പോയിട്ട് സാധാരണ പ്രവർത്തകരിൽ ആരെങ്കിലും ഒരാൾ ഇന്നേവരെ വർഗീയമായി പ്രവർത്തിച്ചത് പോയിട്ട് വർഗീയമായി എഴുതുകയോ പറയുകയോ ചെയ്ത അരവരിയെങ്കിലും കാണിച്ച് തരാൻ വെള്ളാപ്പള്ളിയെ വെല്ലുവിളിക്കുന്നു. സംഘ്പരിവാർ വർഗീയവാദികൾ ബാബരി മസ്ജിദ് പൊളിച്ച സമയത്ത് വർഗീയത സൃഷ്ടിച്ച് കേരളം കത്താതെ നിന്നത് മുസ്ലിം ലീഗിന്റെ ശക്തമായ പ്രവർത്തനം കൊണ്ട് മാത്രമാണ്.
തനിക്ക് എന്തിന്റെ കേടാണ് വള്ളാപ്പള്ളി? മാനവിക ഐക്യത്തിന് മൂല്യം കൽപിച്ചിരുന്ന ശ്രീ നാരായണ ഗുരു പടുത്തുയർത്തിയ ഒരു സംഘടനയുടെ തലപ്പത്ത് തന്നെ പോലെയുള്ള കൊടും വർഗീയ വിഷ ജന്തു ഇരിക്കുന്നത് ശ്രീ നാരായണ ഗുരുവിനോട് ചെയ്യുന്ന ക്രൂരതയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് അശാന്തിയാണ് തന്നിലൂടെ ലഭിക്കുക.
അതുകൊണ്ട് സ്ഥാനം രാജിവെച്ച് വീട്ടിന്റെ മൂലയിൽ ഇരിക്കുന്നതാണ് നല്ലത്. വെള്ളാപ്പള്ളി കേരളത്തിലെ തൊഗാഡിയ ആകാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ പിണറായി വിജയൻ വെള്ളാപ്പള്ളിയുടെ നിരന്തരമായ വർഗീയ വിഷം തുപ്പൽ കേട്ട് മൗനം ദീക്ഷിക്കുന്നത് മുഖ്യമന്ത്രി പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് പറയാൻ ആഗ്രഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

