വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsസൽമ അബ്ദുൽ ഖാദർ, ഡോ. ഷിഫ്ന, പി.കെ. ഹസീന ഐക്കരപ്പടി, പി.എൻ. മുസ്തഫ ഒതായി,
എൻ. ജമീല പുളിക്കൽ
ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ട ഗ്രാൻഡ് ഫിനാലെ മത്സരവിജയികളെ പ്രഖ്യാപിച്ചു.
വിശുദ്ധ ഖുർആൻ സൂറതുൽ ഫുർഖാൻ, സൂറതുശുഅറാഅ് എന്നീ രണ്ട് അധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി ആറു മാസമായി നടന്ന 12 പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമായി 2020ൽ പരം മത്സരാർഥികൾ പങ്കെടുത്തു. തുടർന്നു 800 ലധികം പഠിതാക്കൾ പങ്കെടുത്ത ഗ്രാൻഡ് ഫിനാലെ പരീക്ഷയിൽ ദുബൈയിൽനിന്നുള്ള സൽമ അബ്ദുൽ ഖാദർ ഒന്നാം റാങ്കിനും മലപ്പുറത്തുനിന്നുള്ള ഡോ. ഷിഫ്ന രണ്ടാം റാങ്കിനും പി.കെ. ഹസീന ഐക്കരപ്പടി മൂന്നാം റാങ്കിനും അർഹരായി. പി.എൻ. മുസ്തഫ ഒതായി, എൻ. ജമീല പുളിക്കൽ എന്നിവർ നാലാം റാങ്ക് പങ്കിട്ടു.
സി.എം. ഫസ്ന, ഷഹനാസ് അൽതാഫ്, റുക്സാന ഷമീം വേങ്ങര, സാജിദ റിയാദ്, ആമിന സാലിഹ് ജിദ്ദ, അഹാന അസീസ് ബുറൈദ, ഹസീന അറക്കൽ ജിദ്ദ, നിലൂഫർ അൻസാർ ദമ്മാം, ഹസീന വണ്ടൂർ, നൗഷില റിയാദ് എന്നിവർ അഞ്ചുമുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ജിദ്ദയിൽ നടന്ന വെളിച്ചം സൗദി ദേശീയസംഗമത്തിൽ വിതരണം ചെയ്തു.
വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്ലാഹീ സെന്ററുകളിൽനിന്നുള്ള വെളിച്ചം കോഓഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു. റമദാനിൽ വെളിച്ചം റമളാൻ 2023 ഖുർആനിലെ ജുസ്അ് 26 നെ ആസ്പദമാക്കിയുള്ള പുതിയ പഠനപദ്ധതി പ്രഖ്യാപിച്ചു. രജിസ്റ്റർ ചെയ്യുന്നതിന്ന് https://velichamsaudionline.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാൻ വെളിച്ചം സൗദി കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

