വെളിച്ചം സൗദി' ബുറൈദ ഏരിയാതല ഉദ്ഘാടനം
text_fieldsസൗദി വെളിച്ചം' ബുറൈദയിൽ ഉദ്ഘാടനം ചെയ്യുന്നു
ബുറൈദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതി ‘വെളിച്ചം സൗദി’യുടെ ആറാം ഘട്ട ഉദ്ഘാടനവും കഴിഞ്ഞ അഞ്ചാം ഘട്ടത്തിന്റെ സമ്മാനദാനവും ബുറൈദ അൽ രീഫ് ഓഡിറ്റോറിയ്തിൽ ബുറൈദ ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. വിശുദ്ധ ഖുർആൻ മുസ്ലിംകൾക്ക് മാത്രമുള്ളതല്ല. മറിച്ച്, മുഴുവൻ മനുഷ്യർക്കും അവകാശപ്പെട്ട ഗ്രന്ഥമാണെന്നും അതിന്റെ പാരായണത്തോടൊപ്പം സ്വന്തം ബാധ്യതകളും അന്യരോടുള്ള കടമകളും ജീവിതത്തിൽ പാലിക്കുമ്പോഴാണ് പൂർണമായും അത് അംഗീകരിക്കുന്നവരാവുന്നതെന്നും ബുറൈദ ജാലിയത് മലയാള വിഭാഗം പ്രബോധകൻ അഹമദ് ഷജ്മീർ നദവി നാസറുദ്ധീൻ കോഴിക്കോടിന് ആറാംഘട്ട സിലബസിന്റെ ആദ്യ കോപി നൽകി വിശദീകരിച്ചു. പരിപാടിയിൽ മുഖ്യ പ്രഭഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുർആൻ പഠനത്തിന്റെ പ്രാധാന്യതയും വെളിച്ചം പഠന രീതിയും പുതിയ പഠിതാക്കൾക്കു വേണ്ടി അധ്യക്ഷ ഭാഷണത്തിൽ ഹസ്ക്കർ ഓതായി പരിചയപ്പെടുത്തി. ബുറൈദയിലെ മത, സാംസ്കാരിക, സാമൂഹ്യ രംഗത്തെ വിവിധ സംഘടനാ പ്രതിനിധികളായ പ്രമോദ് കുര്യൻ ഉണ്ണീ കണിയാപുരം, ലേഖ ടീച്ചർ, തൻവീർ ചൊക്ലി, സക്കീർ പത്തറക്കൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വെളിച്ചം അഞ്ചാം ഘട്ടം ഏരിയാതല വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. ഹസ്ക്കർ ഓതായി അദ്ധ്യഷത വഹിച്ചു.താജുദ്ധീൻ കണ്ണൂരിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ റിയാസ് വയനാട് സ്വാഗതവും ആശിഖ് കോഴിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

