വെളിച്ചം റമദാൻ വിജയികളെ പ്രഖ്യാപിച്ചു; അഞ്ചാംഘട്ട മത്സരം ജൂണിൽ
text_fieldsബി. ഹസീന തിരൂർ, എം.വി. അമീന തിരുത്തിയാട്, ഹസീന അറക്കൽ ജിദ്ദ, ഹബീബുന്നിസ കാളികാവ്
ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ ‘വെളിച്ചം റമദാൻ 2023’ ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു.
വിശുദ്ധ ഖുർആൻ 46 മുതൽ 50 വരെയുള്ള അധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 18 ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമായി 2000ൽപരം മത്സരാർഥികൾ പങ്കെടുത്തു.
തുടർന്ന് 1000 ത്തിലധികം പഠിതാക്കൾ പങ്കെടുത്ത ഫൈനൽ പരീക്ഷയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തു. ബി. ഹസീന തിരൂർ, എം.വി. അമീന തിരുത്തിയാട്, ഹസീന അറക്കൽ ജിദ്ദ, ഹബീബുന്നിസ കാളികാവ് എന്നിവർ യഥാക്രമം ആദ്യ നാലു വിജയികളായി തെരഞ്ഞെടുത്തു.
പ്രോത്സാഹന സമ്മാനാർഹരായി മുഹ്സിന മുസമ്മിൽ ദമ്മാം, ടി.സി. ഖദീജ ബേപ്പൂർ, പി.കെ. ഹസീന ഐക്കരപ്പടി, സി.എം. ഫസ്ന റിയാദ്, ടി.എം. അനീസ് ബാബു മഞ്ചേരി, സി.എം. ഉമൈറ കൊട്ടപ്പുറം, പി.കെ. സുമയ്യ പാലക്കാട്, ഫെമിദ അസ്കർ ജിദ്ദ, താഹിറ അബ്ദുറഹിമാൻ ജിദ്ദ, ഷസ്ന ഹസീബ് ദോഹ, ഷഹ്ല സൽമാൻ ദുബൈ, സന ഫാത്തിമ മലപ്പുറം, സി. മുഹമ്മദ്, ഇസ്ഹാഖ് അരൂർ എന്നിവരെയും പ്രഖ്യാപിച്ചു.
വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്ലാഹി സെന്ററുകളിൽനിന്നുള്ള വെളിച്ചം കോഓഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു. 2023 ജൂൺ മുതൽ വെളിച്ചം സൗദി ഓൺലൈൻ അഞ്ചാംഘട്ട മത്സരങ്ങൾ തുടങ്ങുമെന്ന് വെളിച്ചം കൺവീനർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

