വെളിച്ചം ഖുർആൻ പഠന സംഗമത്തിന് പ്രൗഢമായ സമാപനം
text_fieldsജിദ്ദയിൽ നടന്ന ‘വെളിച്ചം’ സൗദി ദേശീയ സംഗമം ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതി സംഘടിപ്പിച്ച ‘വെളിച്ചം’ ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെയും ഖുർആൻ ലേണിങ് സ്കൂൾ പഠിതാക്കളുടെയും ദേശീയ സംഗമത്തിന് സമാപനം. ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ അങ്കണത്തിൽ നടന്ന സംഗമം ഇസ്ലാഹി സെൻറർ ജിദ്ദ ഡയറക്ടർ ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉദ്ഘാടനം ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് സുലൈമാൻ മദനി മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു.
ജെ.എൻ.എച്ച് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി, അബീർ മെഡിക്കൽ ഗ്രൂപ് പ്രസിഡൻറ് ആലുങ്ങൽ മുഹമ്മദ്, പി.എം. അമീറലി എന്നിവർ സംസാരിച്ചു. വനിത സംഗമത്തിൽ ബുഷ്റ നജാത്തിയ മുഖ്യ പ്രഭാഷണം നടത്തി. ഷറിന ഷഫീഖ് ഖിറാഅത്ത് നടത്തി. ഷമിയത്ത് അൻവർ സ്വാഗതവും നിഷാത്ത് ഷമീർ നന്ദിയും പറഞ്ഞു
‘ഖുർആൻ വെളിച്ചം’ സെഷന് മുനീർ ഹാദി, ഷമീർ സ്വലാഹി, സഹൽ ഹാദി എന്നിവർ നേതൃത്വം നൽകി. ഇഖ്ബാൽ കൊടക്കാട് ‘വെളിച്ചം നാൾവഴികൾ’ അവതരിപ്പിച്ചു. വെളിച്ചം ഓൺലൈൻ പരീക്ഷാ ഫലപ്രഖ്യാപനം ഷാജഹാൻ ചളവറയും വെളിച്ചം റമദാൻ പ്രഖ്യാപനം സലീം കടലുണ്ടിയും നടത്തി.
വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ട പരീക്ഷയിൽ സൽമ അബ്ദുൽ ഖാദർ (ദുബൈ) ഒന്നാം സമ്മാനത്തിനും ഷിഫ്ന മലപ്പുറം രണ്ടാംസമ്മാനത്തിനും പി.കെ. ഹസീന ഐക്കരപ്പടി മൂന്നാം സമ്മാനത്തിനും അർഹരായി. പി.എൻ. മുസ്തഫ ഒതായി, ജമീല എൻ. പുളിക്കൽ എന്നിവർ നാലാം സ്ഥാനം പങ്കിട്ടു. ഫസ്ന സി.എം. റിയാദ്, ഷഹനാസ് അൽതാഫ് ദമ്മാം, റുക്സാന ഷമീം വേങ്ങര, സാജിദ റിയാദ്, ആമിന സാലിഹ് ജിദ്ദ, അഹാന അസീസ് ബുറൈദ, ഹസീന അറക്കൽ ജിദ്ദ, നീലുഫർ അൻസാർ ദമ്മാം, ഹസീന വണ്ടൂർ, നൗഷില റിയാദ് എന്നിവർ അഞ്ച് മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വിതരണം ചെയ്തു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതി പ്രസിഡൻറ് ഫാറൂഖ് സ്വലാഹി സ്വാഗതവും ഇസ്ലാഹി സെൻറർ ജിദ്ദ പ്രസിഡൻറ് അബ്ദുൽ ഗഫൂർ വളപ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

