Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി ഖമീസ് മുശൈത്തിൽ മരം വീണ് വാഹനങ്ങൾ തകർന്നു
text_fieldsbookmark_border
ഖമീസ് മുശൈത് ന്യൂ സനാഇയ്യയിൽ കാറ്റിൽ യുക്കാലിപ്റ്റസ് മരം കടപുഴകി വീണ് തകർന്ന വാഹനങ്ങൾ
അബഹ: ശക്തമായി വീശിയടിച്ച കാറ്റത്ത് മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. സൗദി െതക്കൻ പ്രവിശ്യയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനിടയിലാണ് ഖമീസ് മുശൈത്തിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചത്. ഇടിയും മിന്നലും കനത്ത കാറ്റുമാണ് മേഖലയിലുണ്ടാകുന്നത്.
ഖമീസ് മുശൈത് ന്യൂ സനാഇയ്യയിലാണ് യുക്കാലിപ്റ്റസ് മരം കാറ്റിൽ കടപുഴകി വീണ് രണ്ട് വാഹനങ്ങൾ തകർന്നത്. മെക്കാനിക്കൽ വർക്ക്ഷോപ്പിന് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. ആളപായമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

