Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ത്വാഇഫിൽ വാഹനം മറിഞ്ഞ് രണ്ട് പേർ മരിച്ചു
text_fieldsbookmark_border
ത്വാഇഫ്: കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ത്വാഇഫിന് വടക്ക് റനിയ റോഡിലാണ് സംഭവം. കുടുംബം സഞ്ചരിച്ച വാഹനമാണ് മറിഞ്ഞതെന്ന് ത്വാഇഫ് റെഡ്ക്രസൻറ് ഔദ്യോഗിക വക്താവ് ശാദീ അൽസുബൈതി പറഞ്ഞു. രണ്ട് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്ന് അധികൃതർ സ്ഥിരീകരിച്ചു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ റനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റെഡ്ക്രസൻറ് വക്താവ് പറഞ്ഞു.
Next Story