Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഖ്വയിൽ വാൻ മറിഞ്ഞ് തീക്കത്തി: മലയാളി മരിച്ചു
text_fieldsbookmark_border
ത്വാഇഫ്: അൽബാഹക്ക് സമീപം മഖ്വയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി കുഞ്ഞിമുഹമ്മദാണ് (53) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഇയാൾ ഓടിച്ച വാൻ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീപിടിക്കുകയായിരുന്നു. മഖ്വ ബത്താത്തിലാണ് സംഭവം.
മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. ബേക്കറിയിൽ സെയിൽസ്മാനാണ് കുഞ്ഞിമുഹമ്മദ്. റൊട്ടി വിതരണത്തിനായി പോകുമ്പോഴായിരുന്നു അപകടം. 11 വർഷത്തോളമായി ഈ മേഖലയിൽ ജോലി ചെയ്യുന്നു.
അപകട വിവരമറിഞ്ഞ് ജിദ്ദയിൽ ജോലി ചെയ്യുന്ന മകൻ ഹാരിസ് മഖ്്വയിലെത്തി. മൃതദേഹം മഖവ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മൈമൂന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
