സൗദി-ഖത്തർ അതിർത്തിയിൽ വാഹനാപകടം; മൂന്നു മരണം
text_fieldsrepresnetational image
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഖത്തർ അതിർത്തിക്ക് സമീപം സൽവയിൽ വാഹനാപകടത്തിൽ മൂന്നു മരണം. നാലുപേർക്ക് പരിക്ക്. ദോഹയിൽനിന്നെത്തിയ ഖത്തർ സ്വദേശികളുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. മൂന്നുപേർ സംഭവസ്ഥലത്ത് മരിച്ചു.
നാലു പേർക്ക് പരിക്കേറ്റു. ഖത്തരി കുടുംബത്തിലെ രണ്ടു ബാലികമാരും ഇത്യോപ്യക്കാരിയായ വേലക്കാരിയുമാണ് മരിച്ചത്. ഖത്തരി കുടുംബത്തിലെ പരിക്കേറ്റ നാലുപേരെ സൽവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരെ തുടർ ചികിത്സകൾക്ക് ഖത്തർ അധികൃതരുമായി സഹകരിച്ച് ഖത്തറിലേക്കും മാറ്റിയതായി അശ്ശർഖിയ ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

