റിയാദിലെ വഴിക്കടവ് കുടുംബങ്ങൾ ഒത്തുകൂടി
text_fieldsറിയാദിലെ വഴിക്കടവ് നിവാസികളായ കുടുംബങ്ങൾ ഒത്തുകൂടിയപ്പോൾ
റിയാദ്: കുടുംബമൊന്നിച്ചു താമസിക്കുന്ന റിയാദിലെ വഴിക്കടവുകാരായ കുടുംബങ്ങൾ ശിഫയിലെ റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി. വഴിക്കടവുകാരായ 20ലധികം പ്രവാസികൾ കുടുംബമൊന്നിച്ചു റിയാദിൽ താമസിക്കുന്നുണ്ട്. അവരിലധികവും കുടുംബ സംഗമത്തിൽ പങ്കുചേർന്നു. നാട്ടിൽ സ്വന്തം വീടിന് അടുത്ത് താമസക്കാരായ പലർക്കും പരസ്പരം കൂടുതൽ അറിയാനും അറിയിക്കാനും പ്രവാസി വീട്ടമ്മമാർക്ക് സൗഹാർദം പങ്ക് വെക്കാനും സംഗമം പ്രയോജനപ്രദമായി.
കുടുംബ സംഗമത്തിൽ റിയാദ് വഴിക്കടവ് അസോസിയേഷൻ (റിവ) പ്രസിഡൻറ് സൈനുൽ ആബിദ് തോരപ്പ അധ്യക്ഷത വഹിച്ചു. വഴിക്കടവിലെ മണിമൂളി സ്വദേശി ഫിലിപ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്ത് ഒറ്റപ്പെട്ട് ജീവിക്കുന്ന വീട്ടമ്മമാർക്ക് ഇത്തരം കൂട്ടായ്മകളിലൂടെ അറിവുകൾ പങ്കുവെക്കാനും സൗഹൃദം ഊട്ടിയുറപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ലത്തീഫ് ബാബു, ഷുഹൈബ് ഒളകര, മുഹമ്മദലി തമ്പലക്കോടൻ, വാപ്പു പുതിയറ, അനീസ്, ജംസീദ്, മിലി ഫിലിപ്, സുബൈദ മാഞ്ചേരി, റംല ഹനീഫ, ആസ്മി സമീർ, കാവ്യ ഡിബിൻ, സുഹാനത്ത് ജംഷീദ്, ഫെബിന ജാസ്മിൻ, തസ്നി നിയാസ് എന്നിവർ സംസാരിച്ചു.
നിയാൻ പുതിയറ, റിതു പാർവതി, ഹഫീസ് മുഹമ്മദ് എന്നിവർ ഗാനാലാപനം നടത്തി. ക്വിസ് മത്സരത്തിൽ റീം ഫാത്തിമ ജേതാവായി. വഴിക്കടവ് സ്വദേശി സലാഹുദ്ദീൻ തന്റെ ഗ്ലൈസ് എന്ന ഇലക്ട്രോണിക് സ്ഥാപനത്തിന്റെ സമ്മാനം പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും നൽകി. ‘റിവ’ ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ സ്വാഗതവും വെൽഫെയർ കൺവീനർ ഹനീഫ പൂവത്തിപൊയിൽ നന്ദിയും പറഞ്ഞു. ഹംസ, നിയാസ്, ഡിബിൻ, സമീന ലത്തീഫ്, റജില നൂറ, ദിൽഷാദ് ബീഗം, മുഷീറ സലാഹുദ്ദീൻ, റാണിയ ഷുഹൈബ്, സുഹാനത്ത് ജംഷീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

