വാഴക്കാട് സ്റ്റുഡന്റ്സ് സോക്കർ; ഗ്രാസ്റൂട്ട്സ്, ജെ.എഫ്.സി ടീമുകൾ ജേതാക്കൾ
text_fieldsദമ്മാം വാഴക്കാട് വെൽഫെയർ സെന്റർ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് സോക്കർ ഫുട്ബാൾ മേളയിൽ ജേതാക്കളായ ടീമിന് ലാലു ഗോപിനാഥ്, സുബൈർ വാഴക്കാട് തുടങ്ങിയവർ ചേർന്ന് ട്രോഫി
സമ്മാനിക്കുന്നു
ദമ്മാം: കുട്ടികളിൽ കായിക അവബോധവും താൽപര്യവും ജനിപ്പിക്കാൻ ദമ്മാം വാഴക്കാട് വെൽഫെയർ സെൻറർ 25ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യു.ഐ.സി സ്റ്റുഡൻറ്സ് സോക്കർ സീസൺ രണ്ടിെൻറ അണ്ടർ 17 വിഭാഗത്തിൽ ഗ്രാസ്റൂട്ട്സ് അക്കാദമിയും അണ്ടർ 14 വിഭാഗത്തിൽ ജെ.എഫ്.സി ജുബൈൽ അക്കാദമിയും കിരീടം ചൂടി.ദമ്മാം ഫൈസലിയയിലെ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി ഫോക്കോസോക്കർ അക്കാദമിയെ പരാജയപ്പെടുത്തിയാണ് അണ്ടർ 17 വിഭാഗത്തിൽ ഗ്രാസ് റൂട്ട്സ് കിരീടം സ്വന്തമാക്കിയത്.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഡി.എസ്.എ ഖോബാറിനെ പരാജയപ്പെടുത്തിയാണ് അണ്ടർ 14 വിഭാഗത്തിൽ ജെ.എഫ്.സി ജുബൈൽ അക്കാദമി കിരീടം ചൂടിയത്. രണ്ട് ആഴ്ചകളിലായി നടന്ന മത്സരങ്ങളിൽ പ്രവിശ്യയിലെ വിവിധ അക്കാദമികളെ പ്രതിനിധീകരിച്ച് അണ്ടർ 14 വിഭാഗത്തിൽ 11 ടീമുകളും അണ്ടർ 17 വിഭാഗത്തിൽ ഏഴ് ടീമുകളും മാറ്റുരച്ചു.ലോക ഫുട്ബാളിനെ തന്റെ നാടൻ ശൈലിയിൽ സവിശേഷമായ വിലയിരുത്തലുകൾ നടത്തി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയനായ സുബൈർ വാഴക്കാട് ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഫുട്ബാൾ മേളക്ക് പൊലിമ സമ്മാനിച്ചു. അണ്ടർ 15 വിഭാഗത്തിൽ നടത്തിയ പെൺകുട്ടികളുടെ സൗഹൃദ ഫുട്ബാൾ പ്രദർശന മത്സരം കാണികൾക്ക് ഏറെ ഹൃദ്യമായി. ടൈബ്രേക്കറിൽ സ്പോർട്ടീവോ ഗേൾസ് അക്കാദമിയെ പരാജയപ്പെടുത്തി ഗ്രാസ് റൂട്സ് ഗേൾസ് അക്കാദമി കിരീടം ചൂടി.
അണ്ടർ 17 വിഭാഗത്തിൽ ടൂർണമെന്റിലെ കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനായി ഫോക്കോസോക്കറിന്റെ നദീം മുഹമ്മദിനേയും മികച്ച കളിക്കാരനായി ഗ്രാസ് റൂട്ട്സിന്റെ നായിഫിനേയും മികച്ച ഗോൾകീപ്പറായി സുഹൈബ് ഖാൻ (ഫോക്കോസോക്കർ) എന്നിവരേയും തെരഞ്ഞെടുത്തു.അണ്ടർ 14 വിഭാഗത്തിൽ ടൂർണമെന്റിലെ കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനായി ഫോക്കോസോക്കറിന്റെ ഹേം ഷിരിഷ് ജിൻകയേയും മികച്ച കളിക്കാരനായി സായിദീപിനേയും മികച്ച ഗോൾകീപ്പറായി ഹംദാനേയും (ജെ.എഫ്.സി) തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും യു.ഐ.സി മാർക്കറ്റിങ് കോഓഡിനേറ്റർ ലാലു ഗോപിനാഥ്, സുബൈർ വാഴക്കാട്, മഞ്ജു മണിക്കുട്ടൻ, ബി.പി.എ. ഹമീദ് വാഴക്കാട്, നൗഷാദ് ഇരിക്കൂർ, ഷബീർ ആക്കോട്, പി.കെ. ഹമീദ്, യാസർ അറഫാത്ത്, എ.പി. ഷറഫുദ്ദീൻ, ജാവിഷ് അഹമ്മദ്, ബി.കെ. കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ വിതരണം ചെയ്തു.ദമാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ശമീർ കൊടിയത്തൂർ, സുബൈർ വാഴക്കാട്, ആഷി നെല്ലിക്കുന്ന്, റഫീഖ് കൂട്ടിലങ്ങാടി, അഷ്റഫ് പി.ടി വാഴക്കാട് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ഷാമിൽ ഊർക്കടവ്, ഷിജിൽ, മുഹമ്മദ് ഫഹദ്, ടി.കെ. ഷാഹിർ, അഫ്താബ്, യു.കെ. അൻവർ, ആഷിഖ്, ഇഖ്ബാൽ, സബീഹ്, ഒ.കെ. ഫവാസ്, അമൻ ഷിബിലി, പി. ഷാഫി, ഉനൈസ്, അനസ് എന്നിവർ ടൂർണമെന്റ് നേതൃത്വത്തിന് നേതൃത്വം നൽകി. പ്രസിഡന്റ് മുജീബ് കളത്തിൽ സ്വാഗതവും ജനറൽ സെക്രട്ടറി ഷബീർ ആക്കോട്
നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

