Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാറ്റ്​: വ്യവസ്​ഥകൾ...

വാറ്റ്​: വ്യവസ്​ഥകൾ ലംഘിച്ച 250 സ്​ഥാപനങ്ങൾക്കെതിരെ നടപടി

text_fields
bookmark_border
വാറ്റ്​: വ്യവസ്​ഥകൾ ലംഘിച്ച 250 സ്​ഥാപനങ്ങൾക്കെതിരെ നടപടി
cancel

ജിദ്ദ: മൂല്യവർധിത നികുതി (വാറ്റ്​) വ്യവസ്​ഥകൾ കൃത്യമായി പാലിക്കാത്ത 250 സ്​ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ജനറൽ അതോറിറ്റി ഒാഫ്​ സക്കാത്ത് ആൻറ്​​ ടാക്​സ് വ്യക്​തമാക്കി. വാറ്റ്​ നടപ്പാക്കിയ ജനുവരി ഒന്നുമുതൽ നാല്​ ദിവസത്തിനിടെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിലാണ്​ ഇത്രയും സ്​ഥാപനങ്ങൾ പിടിയിലായത്​. വാറ്റ്​ സംവിധാനത്തിൽ സ്​ഥാപനം രജിസ്​റ്റർ ചെയ്യാതിരിക്കുക, ആവശ്യമില്ലാത്ത വസ്​തുക്കൾക്ക്​ നികുതി ഇൗടാക്കുക, അഞ്ച്​ ശതമാനത്തിൽ കൂ​ടുതൽ നികുതി ഇൗടാക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിൽ ഉൾപ്പെടും. 

നാല്​ ദിവസത്തിനുള്ളിൽ വാറ്റുമായി ബന്ധപ്പെട്ട്​ സംശയനിവാരണത്തിനായി 14,000 വിളികൾ എത്തിയതായി ജനറൽ അതോറിറ്റി ഒാഫ്​ ടാക്​സ്​ ആൻറ്​ സക്കാത്ത്​ വ്യക്​തമാക്കി. വെബ്​സൈറ്റ്​, കാൾ സ​െൻറർ എന്നിവ വഴിയാണ്​ ഇത്രയും അന്വേഷണങ്ങൾ എത്തിയത്​. ഇതിൽ 9,000 ത്തിലധികം കാളുകൾക്കും അന്വേഷണങ്ങൾക്കും പരിഹാരം കണ്ടു. വിവിധ മേഖലകളിൽ 1,322 ലധികം സ്​ഥലങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്​. 29 ലധികം സംഘങ്ങൾ പരിശോധനക്കുണ്ട്​. വാറ്റ്​ നിയമങ്ങൾ സ്​ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്തിവരികയാണെന്നും സക്കാത്ത്​ ആൻറ്​ ടാക്​സ്​ അതോറിറ്റി വ്യക്​തമാക്കി.

കഴിഞ്ഞ ദിവസമാണ്​ കച്ചവട സ്​ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച്​ പരിശോധന നടത്തുമെന്ന്​ സക്കാത്ത്​ ആൻറ്​ ടാക്​സ്​ അതോറിറ്റി വ്യക്​തമാക്കിയത്​. വാറ്റ്​ സംബന്ധിച്ച്​ കാര്യങ്ങൾ പരിചയപ്പെടാനും  നിയമലംഘനങ്ങൾ നടത്തുന്ന സ്​ഥാപനങ്ങളെ സംബന്ധിച്ച്​ വിവരമറിയിക്കാനും പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താനും അല്ലെങ്കിൽ 19993 എന്ന നമ്പറിൽ വിവരമറിയിക്കാനും ഉപഭോക്​താക്കളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudivatgulf newsmalayalam news
News Summary - vat-saudi-gulf news
Next Story