Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുന്നേമുക്കാല്‍ ലക്ഷം...

മുന്നേമുക്കാല്‍ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള സ്​ഥാപനങ്ങൾ ഡിസംബർ 20നകം വാറ്റ്​ രജിസ്​ട്രേഷൻ പൂർത്തിയാക്കണം

text_fields
bookmark_border
മുന്നേമുക്കാല്‍ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള സ്​ഥാപനങ്ങൾ ഡിസംബർ 20നകം വാറ്റ്​ രജിസ്​ട്രേഷൻ പൂർത്തിയാക്കണം
cancel

റിയാദ്​: സൗദിയില്‍ മുന്നേമുക്കാല്‍ ലക്ഷം റിയാലിൽ കൂടുതൽ വരുമാനം പ്രതിവര്‍ഷം നേടുന്ന സ്ഥാപനങ്ങൾ മൂല്യവര്‍ധിതി നികുതി സംവിധാനത്തില്‍ രജിസ്​റ്റര്‍ ചെയ്യണമെന്ന്​ അധികൃതർ അറിയിച്ചു. ഡിസംബര്‍ 20ന്​ മുമ്പ്​ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം എന്നാണ് അറിയിപ്പ്​. നിശ്ചിത സമയത്തിനകം വാറ്റ് സംവിധാനത്തിൽ രജിസ്​റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും. ജനുവരി ഒന്ന് മുതലാണ് സൗദിയിൽ അഞ്ചു ശതമാനം മൂല്യവർധിത നികുതി നിലവിൽ വന്നത്. പത്തു ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ കഴിഞ്ഞ വര്‍ഷം ഡിസംബർ 20 ന് മുമ്പ്​ നികുതി നിയമത്തിൽ രജിസ്​റ്റർ ചെയ്തിരുന്നു. പ്രതിവർഷ വരുമാനം 10 ലക്ഷം റിയാലിൽ കവിയാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ഡിസംബര്‍ 20 നു മുമ്പായി മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്​റ്റർ ചെയ്താൽ മതി.


പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്​റ്റർ ചെയ്യൽ നിർബന്ധമാണ്. ഇതിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമല്ല. മൂല്യവർധിത നികുതി നിലവിൽ വന്ന ശേഷം സകാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളിൽ നിരവധി സ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പ്രതിവർഷം നാലു കോടിയിലേറെ റിയാലി​​​െൻറ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഓരോ മാസത്തിലും നികുതി റിട്ടേണുകൾ സമർപ്പിക്കൽ നിർബന്ധമാണ്. മറ്റുള്ളവര്‍ ഓരോ മൂന്ന്​ മാസത്തിലുമാണ് നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsvat registration
News Summary - vat registration-saudi-saudi news
Next Story