Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right15 ശതമാനം വാറ്റ്​...

15 ശതമാനം വാറ്റ്​ താൽക്കാലികം, അഞ്ച്​ വർഷത്തിൽ കൂടുതൽ നിലനിൽക്കില്ല -സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ

text_fields
bookmark_border
15 ശതമാനം വാറ്റ്​ താൽക്കാലികം, അഞ്ച്​ വർഷത്തിൽ കൂടുതൽ നിലനിൽക്കില്ല -സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ
cancel

ജിദ്ദ: സൗദിയിൽ വാറ്റ്​ 15 ശതമാനമാക്കിയ തീരുമാനം താൽക്കാലികമാണെന്നും അഞ്ച്​ വർഷത്തിൽ കൂടുതൽ നിലനിൽക്കില്ലെന്നും രാജ്യത്ത്​ ആദായ നികുതി ചുമത്താൻ പദ്ധതിയില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ പറഞ്ഞു.

വിഷൻ 2030 ആരംഭിച്ച്​ അഞ്ച്​ വർഷം പൂർത്തിയാകുന്ന വേളയിൽ സൗദി ടെലിവിഷനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്​. വിഷൻ 2030 അതി​െൻറ ലക്ഷ്യങ്ങൾ 2030ന്​ മുമ്പ്​ കൈവരിക്കും. എണ്ണ വളരെ വലിയ രീതിയിൽ സൗദി അറേബ്യയെ സേവിച്ചിട്ടുണ്ട്​. സൗദി അറേബ്യയിലെ സമ്പദ്​വ്യവസ്ഥ എണ്ണയെ മാത്രം ആശ്രയിക്കുന്നത്​ തുടരുന്നതിൽ​ അപകടങ്ങളുണ്ട്​. സൗദി അറേബ്യ എണ്ണക്ക്​ മുമ്പുള്ള രാജ്യമായിരുന്നു. പിന്നീട്​ ശക്തമായ സമ്പദ്​വ്യവസ്ഥക്കായുള്ള മികച്ച അഭിലാഷവും സൗദികൾക്ക്​ മെച്ചപ്പെട്ട ജീവിതവും കൈവരിക്കുന്നതിന് വിഷൻ 2030 വന്നു​. സമ്പദ്​വ്യവസ്ഥക്ക്​ ഭാവിയിൽ സഹായകമാകുന്ന ഫണ്ടുകളും നി​ക്ഷേപങ്ങളും ഉപയോഗിച്ച്​ സമ്പദ്​വ്യവസ്ഥയെ ശക്തിപ്പെടുത്തിയും വിഷ​െൻറ പ്രധാന പിന്തുണയായ സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കുന്നതിലൂടെയുമാണ് വിഷൻ 2030 നടപ്പിലാക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.

​പൊതുനിക്ഷേപ ഫണ്ട്​ വലിയ ഫണ്ടായി വളരുകയാണ്​ ലക്ഷ്യമിടുന്നത്​. തൽക്കാലം അതി​െൻറ ലാഭം രാഷ്​ട്ര ബജറ്റിലേക്ക്​ മാറ്റില്ല. അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ ഫണ്ടി​െൻറ വളർച്ച നിരക്ക്​ 200 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഭാവിയിൽ ഫണ്ടിൽ നിന്നുള്ള ചെലവ്​ 2.5 ശതമാനം കവിയരുതെന്നും​ രാജ്യത്തിനത്​​ പുതിയൊരു ബാരൽ എണ്ണ പോലെയാകുമെന്നും കിരീടാവകാശി പറഞ്ഞു. സൗദി അറേബ്യ എണ്ണയിൽ നിന്ന്​ മുക്തിനേടാൻ ആഗ്രഹിക്കുന്നുവെന്ന്​ ചിലർക്കിടയിൽ തെറ്റായ ധാരണയുണ്ട്​. എണ്ണയിൽ നിന്നും എണ്ണേതര മേഖലകളിൽ നിന്നും നേട്ടമുണ്ടാക്കാനാണ്​ സൗദി അറേബ്യ ശ്രമിക്കുന്നത്​. രാജ്യത്തെ ഉയർന്ന ജനസംഖ്യാ വളർച്ച ഭാവിയെ കാര്യമായി ബാധിക്കും. അതു മുൻകൂട്ടി കണ്ട്​ വിഷൻ 2030ലൂടെ ഉപയോഗിക്കാത്ത അവസരങ്ങൾ പ്രയോജപ്പെടുത്താനാണ്​ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. തൊഴിലില്ലായ്മ നേരത്തെ 14 ശതമാനമായിരുന്നു. ഇപ്പോൾ അത്​ 11 ശതമാനമായി കുറക്കാനായി. സ്വഭാവിക തൊഴിലില്ലായ്​മ നിരക്ക്​ ഏഴ് ശതമാനം മുതൽ നാല് ശതമാനം വരെയാണ്​ രാജ്യം ലക്ഷ്യമിടുന്നത്​. മേഖലയിൽ 2030 ഓടെ 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്നും കിരീടാവകാശി പറഞ്ഞു.


(സൗദി ടെലിവിഷനുമായുള്ള അഭിമുഖത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ)

2015 പ്രയാസകരമായ വർഷമായിരുന്നു. അക്കാലത്ത്​ സമർഥമായ രീതിയിൽ പ്രവർത്തിച്ചിരുന്നില്ല. പിന്നീട്​ മന്ത്രാലയങ്ങൾ പുനസംഘടിപ്പിച്ചും പുതിയ കൗൺസിലുകൾ സ്​ഥാപിച്ചും ഞങ്ങൾ സുപ്രധാനമായ നടപടികൾ കൈകൊണ്ടു. അവസരങ്ങൾ സാക്ഷാത്​കരിക്കാൻ ഞങ്ങൾ പ്രവർത്തിക്കും. അവസരങ്ങൾ എത്രയും വേഗം സാക്ഷാത്​കരിക്കാൻ നമ്മുടെ മാനുഷിക കഴിവുകളും സർക്കാറി​െൻറ കഴിവുകളും വികസിപ്പിക്കുമെന്നും കിരീടാവകാശി പറഞ്ഞു. നേടാനാകില്ലെന്ന്​ കരുതിയ എല്ലാ നമ്പറുകളും ഞങ്ങൾ 2020ൽ തകർത്തു. 2025ലും അതാവർത്തിക്കും. 2030ൽ ഞങ്ങൾ കൂടുതൽ നമ്പറുകൾ നേടുമെന്നും കിരീടാവകാശി പറഞ്ഞു.

സൗദി അറേബ്യ 2016ൽ ആരംഭിച്ച വിഷൻ 2030മായി ബന്ധപ്പെട്ട വിശദാംശങ്ങൾ മാധ്യമ പ്രവർത്തകനായ അബ്​ദുല്ല മുദയ്​ഫറുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് കിരീടാവകാശി വിശദീകരിച്ചത്. ഭവന നയങ്ങളുടെ വികസനം, നിയമനിർമാണ വികസനം, രാജ്യത്തി​െൻറ സമ്പദ്​വ്യവസ്ഥയിൽ സ്വകാര്യ മേഖലയുടെ സംഭാവന വർധിപ്പിക്കൽ, സൗദി സ്​റ്റോക്ക്​ മാർക്കറ്റ്​ (തദാവുൽ) സൂചികയുടെ ഉയർച്ച​, വീട്​ ലഭിച്ച സ്വദേശികളുടെ അനുപാതം 47 ശതമാനത്തിൽ നിന്ന്​ 60 ശതമാനമായി വർധിച്ചത്​ തുടങ്ങിയ കാര്യങ്ങൾ കിരീടാവകാശി വിശദീകരിക്കുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed bin Salmansaudi news
News Summary - VAT 15 percent temporary, will not last more than five years: Saudi Crown Prince Mohammed bin Salman
Next Story