Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ട്​ പതിറ്റാണ്ടി​െൻറ...

രണ്ട്​ പതിറ്റാണ്ടി​െൻറ സേവന ആനുകൂല്യങ്ങൾക്കായി ഹൃദ്​രോഗബാധിതനായ മലയാളി കോടതിയിൽ

text_fields
bookmark_border
രണ്ട്​ പതിറ്റാണ്ടി​െൻറ സേവന ആനുകൂല്യങ്ങൾക്കായി ഹൃദ്​രോഗബാധിതനായ മലയാളി കോടതിയിൽ
cancel

ദമ്മാം: രണ്ട്​ പതിറ്റാണ്ടു കാലം ജോലി ചെയ്​ത പ്രമുഖ കമ്പനിയിൽ നിന്ന്​ സേവനാനുകൂല്യങ്ങൾ ലഭിക്കാൻ ഹൃദ്​രോഗ ബ ാധിതനായ മലയാളി കോടതി കയറിയിറങ്ങുന്നു. ജുബൈലിലെ പ്രമുഖ നിർമാണ കമ്പനിയുടെ ജിസാൻ മേഖലയിലെ കൺസ്​ട്രക്​ഷൻ സൂപ്രണ ്ടായി ജോലി ചെയ്​ത പാലക്കാട്​, ഒറ്റപ്പാലം വരിക്കോട്ടിൽ വാസുദേവൻ (63) ആനുകൂല്യങ്ങൾക്കായി കോടതിയെ സമീപിച്ചിരിക ്കുന്നത്​. ഒപ്പം വിദേശ കാര്യവകുപ്പ്​ മന്ത്രി സുഷമാ സ്വരാജ്​, എം.ബി രാജേഷ്​ എം.പി, നോർക്ക ഡയറക്​ടർ മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്​. ഏഴുമാസം മുമ്പ്​ തുടങ്ങിയ നിയമ പോരാട്ടം തുടരുകയാണ്​.
കമ്പനിയുടെ നടപടി ക്രമങ്ങൾ അനുസരിച്ച്​ നടക്കുന്ന വൈദ്യപരിശോധാനയിലാണ്​ ഇയാൾക്ക്​ ഹൃദയത്തിന്​ തകരാറുണ്ടെന്ന്​ കണ്ടെത്തിയത്​. ഡോക്​ടർമാർ അടിയന്തര ചികിൽസ നിർദേശിച്ചതിനെ തുടർന്ന്​ തന്നെ ജിസാനിൽ നിന്ന്​ കമ്പനിയുടെ മുഖ്യ ആസ്​ഥാനമായ ദമ്മാമിലേക്ക്​ വിളിച്ചു വരുത്തുകയായിരുന്നു എന്ന്​ വാസുദേവൻ പറയുന്നു.

20 വർഷത്തെ സേവന ആനുകൂല്യങ്ങൾ കണക്കുകൂട്ടി അത്​ ​ൈകപറ്റിയതായി ഒപ്പിട്ടു തരുവാൻ കമ്പനി അധികൃതർ ആവശ്യപ്പെട്ടത്രെ. പണം നാട്ടിലേക്ക്​ അയച്ചുതരാം എന്നായിരുന്നു വാഗ്​ദാനം. എന്നാൽ പണം കൈയിൽ വേണമെന്ന ഇയാളുടെ ആവശ്യം കമ്പനി നിരാകരിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിക്കേണ്ടി വന്നത്​. ഇതിനിടയിൽ പല തവണ കമ്പനിയുമായി ഒത്തുതീർപ്പ്​ ചർച്ചകൾ നടത്തിയിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്ന്​ വാസുദേവൻ പറയുന്നു. കേസ്​ കോടതിയിൽ ആയതിനാൽ അതി​​​െൻറ വഴിക്ക്​ നീങ്ങ​െട്ട എന്നാണ്​ കമ്പനി നിലപാട്​. മുഖ്യമന്ത്രിക്ക്​ നൽകിയ പരാതിയെ തുടർന്ന്​ ഇന്ത്യൻ എംബസിയിലേക്ക്​ കത്ത്​ അയക്കുകയും വാസുദേവനുമായി ബന്ധപ്പെട്ട്​ വിവരങ്ങൾ ശേഖരിക്കുകയും ചെയ്​തിട്ടുണ്ട്​.

വാസുദേവനെ സഹായിക്കുന്നതിന്​ ഇന്ത്യൻ എംബസി നവയുഗം ജീവകാരുണ്യ പ്രവർത്തകനായ സക്കീർ കഠിനം കുളത്തിന്​ അനുമതി പത്രം നൽകിയിട്ടുണ്ട്​. കമ്പനി അധികൃതരുമായി സംസാരിച്ചുവെങ്കിലും യാതൊരു ഒത്തുതീർപ്പിനും സാധിച്ചില്ലെന്ന്​ സക്കീർ പറയുന്നു. കേസ്​ പിൻവലിച്ചാൽ മാത്രം ഒത്തു തീർപ്പിനെ കുറിച്ച്​ സംസാരിക്കാം എന്നാണ്​ കമ്പനി നിലപാട്​. അതേ സമയം ഹൃദ്​രോഗ ബാധിതനായ ഇയാൾക്ക്​ അടിയന്തര ചികിൽസ വേണ്ട അവസ്​ഥയാണുള്ളത്​. ഇയാളുടെ ഭാര്യ വസന്ത മണിയും 12 കൊല്ലത്തിലധികമായി ഹൃദ്​രോഗിയാണ്​.അവകാശം മാത്രമേ താൻ ചോദിക്കുന്നുള്ളൂവെന്നും, എന്തിനാണ്​ അത്​ തടഞ്ഞുവെക്കുന്നതെന്ന്​​ തനിക്കറിയില്ലെന്നും വാസുദേവൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsvasudevan
News Summary - vasudevan-saudi-gulf news
Next Story