‘വർണപ്പകിട്ട് 2023’പോസ്റ്റർ പ്രകാശനം
text_fieldsകൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ മൂന്നാമത് വാർഷികാഘോഷമായ ‘വർണപ്പകിട്ട് 2023’ന്റെ പോസ്റ്റർ പ്രകാശനം
ഫിലിപ് മമ്പാട് നിർവഹിക്കുന്നു
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ മൂന്നാമത് വാർഷികാഘോഷമായ ‘വർണപ്പകിട്ട് 2023’ന്റെ പോസ്റ്റർ പ്രകാശനം ലഹരിവിരുദ്ധ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് നിർവഹിച്ചു. സിനിമ താരവും പത്തനാപുരം എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാർ പരിപാടിയിൽ മുഖ്യാതിഥിയാകും.
പിന്നണി ഗായിക സുമിയ അരവിന്ദ്, കൈരളി ടി.വിയിലെ പട്ടുറുമാൽ ഫൈനലിസ്റ്റ് ശ്യാം കാലിക്കറ്റ്, ഒപ്പം റിയാദിലെ കലാകാരന്മാരും ചേർന്നൊരുക്കുന്ന ദൃശ്യ ശ്രവണ വിസ്മയം മേയ് 12ന് വൈകീട്ട് ആറിന് റിയാദ് എക്സിറ്റ് 18ലെ അകിയാൻ ഓഡിറ്റോറിയത്തിൽ നടക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ പ്രസിഡൻറ് അലക്സ് കൊട്ടാരക്കര, സെക്രട്ടറി ബിനോയ് മത്തായി, ട്രസ്റ്റി ബിനു ജോൺ, ജോയന്റ് ട്രസ്റ്റി വിനോദ് ജോൺ, ജീവകാരുണ്യ കൺവീനർ ഷൈൻ ദേവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

